മനാമ: ഇന്ത്യൻ സ്‌കൂൾ രണ്ട് വർഷത്തിന് ശേഷം ആവേശത്തോടെ ഒരുക്കുന്ന വാർഷിക സാംസ്‌കാരിക മേളക്ക് നാളെ തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 6:00 മുതൽ രാത്രി 11:00 വരെയാണ് മേള നടക്കുക. വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും പ്രമുഖ കലാകാരന്മാരുടെ കലാവിരുന്ന് ആസ്വദിക്കാൻ അവസരമൊരുക്കുകയും ലക്ഷ്യമിട്ടാണ് മേളയെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ ഫെയറിനു ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഫെയറിന്റെ വിജയം ഉറപ്പാക്കാൻ അധ്യാപകരും , വിദ്യാർത്ഥികളും , രക്ഷിതാക്കളും , അഭ്യുദയകാംക്ഷികളും എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കുകയാണ്. സ്റ്റാളുകൾ സജ്ജീകരിക്കുന്നത് മുതൽ കലാപരിപാടി ഒരുക്കുന്നത്തിനു വരെ അവസാന ഘട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു. മേളയുടെ ആസൂത്രണത്തിനു എല്ലാ മേഖലകളിലും സഹായിക്കുന്നതിന് രക്ഷിതാക്കൾ മുന്നിട്ടിറങ്ങുന്നു. മികവുറ്റ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുന്നതിനും ഐക്യം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള മേളയെ അർത്ഥവത്തായ ഒന്നാക്കി മാറ്റുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത പ്രശംസനീയമാണെന്ന് അഡ്വ. ബിനു മണ്ണിൽ പറഞ്ഞു. നാളെ (വ്യാഴാഴ്ച ) പ്രശസ്ത നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടി നടക്കും.
https://www.facebook.com/share/v/4soVVANqwE1vJwzh/?mibextid=wwXIfr
വെള്ളിയാഴ്ച ഗായിക ടിയാ കറിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ സംഗീത പരിപാടികൾ അരങ്ങേറും. വിവിധതരം ഗെയിം സ്റ്റാളുകൾ, വിനോദ പരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവ മേളയിൽ ഉണ്ടായിരിക്കും.വിദ്യാർത്ഥികക്
പാർക്കിങ് സൗകര്യം നാഷണൽ സ്റ്റേഡിയത്തിൽ
ഇന്ത്യൻ സ്‌കൂൾ മേളയിൽ എത്തുന്ന സന്ദർശകരുടെ വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത് സ്‌കൂളിന് അടുത്തുള്ള നാഷണൽ സ്റ്റേഡിയത്തിലാണ്. സ്‌കൂളിൽ നിന്നും നാഷണൽ സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഉണ്ടായിരിക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.