Thursday, March 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ആരോപണങ്ങളിൽ കഴമ്പില്ല : എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻചിറ്റ് : അന്തിമ റിപ്പോർട്ട് ‍ഡിജിപിക്ക് കൈമാറും

by News Desk
December 22, 2024
in KERALA
ആരോപണങ്ങളിൽ-കഴമ്പില്ല-:-എഡിജിപി-എം-ആർ-അജിത്കുമാറിന്-ക്ലീൻചിറ്റ്-:-അന്തിമ-റിപ്പോർട്ട്-‍ഡിജിപിക്ക്-കൈമാറും

ആരോപണങ്ങളിൽ കഴമ്പില്ല : എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻചിറ്റ് : അന്തിമ റിപ്പോർട്ട് ‍ഡിജിപിക്ക് കൈമാറും

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. അന്തിമ റിപ്പോർട്ട് ഉടൻ ‍ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം.

എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അന്‍വർ എംഎൽഎ ഉയർത്തിവിട്ട ആരോപണങ്ങളിലെല്ലാം തന്നെ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ എഡിജിപി ക്ലീൻ എന്നാണ് കണ്ടെത്തൽ. ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.  എഡിജിപിക്കെതിരെ പ്രധാനമായും ഉയർന്നത് നാല് ആരോപണങ്ങളാണ്. കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ്.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു അടുത്ത ആരോപണം. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതി ഉയർന്നു. എന്നാൽ ഇതെല്ലാം ശരിയല്ലെന്നാണ് കണ്ടെത്തൽ. 2009 ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013 ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ വൈകി എന്ന് മാത്രമാണ് കണ്ടെത്തൽ. നാല് വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വില്‍പ്പനക്ക് പത്ത് ദിവസം മുമ്പ്‍, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്റെ വിലയിൽ ഉണ്ടായതെന്നാണ് വിജിലൻസ് വിലയിരുത്തൽ. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലൻസ്.

കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം എംആർ അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. ക്ലീൻചിറ്റ് മാത്രമല്ല ഇതിൽ, സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണ്ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും എം ആർ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറും. അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയതിന്റെ വിവാദം തീരും മുമ്പാണ് വിജിലൻസിന്റെ ക്ലീൻചിറ്റ്.

ShareSendTweet

Related Posts

മരക്കഷ്ണംകൊണ്ട്-തലയ്ക്കിട്ടടിച്ചു,-നിലത്തിട്ട്-ചവിട്ടിക്കൂട്ടി…-നടന്നു-പോകുമ്പോൾ-വഴിതടസപ്പെടുത്തിയെന്നാരോപിച്ച്-ക്ഷേത്ര-ഉത്സവത്തിനിടെ-വിദ്യാർഥിക്കിട്ട്-മദ്യപസംഘത്തിന്റെ-ക്രൂര-മർദനം,-​പരുക്കേറ്റ-അടൂർ-ഗവ.-പോളിടെക്‌നിക്ക്-കോളേജ്-വിദ്യാർഥി-​ഗുരുതരാവസ്ഥയിൽ
KERALA

മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ

March 4, 2026
മോദിയും-ബെഞ്ചമിൻ-നെതന്യാഹുവും-ഇരട്ടകൾ;-ഇന്ത്യയുമായി-അടുത്തബന്ധമുള്ള-ഇറാനെതിരെ-ഇസ്രയേൽ-നടത്തുന്ന-വേട്ടയ്ക്കെതിരെ-പ്രധാനമന്ത്രി-ഒരക്ഷരം-മിണ്ടുന്നില്ലല്ലോ?-മുഖ്യമന്ത്രി-പിണറായി-വിജയൻ
KERALA

മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ

March 4, 2026
ഇടതുമുന്നണി-സീറ്റ്-വിഭജനം-ധാരണയായില്ല;.-തീരുമാനം-വൈകുന്നത്-തെരഞ്ഞെടുപ്പ്-നീണ്ടുപോകുമെന്ന-വിലയിരുത്തലിൽ;-തിരുവനന്തപുരം-സീറ്റ്-സിപിഎം-ഏറ്റെടുക്കില്ല;-തൃക്കാക്കരയിൽ-സ്വതന്ത്രനായി-സെബാസ്റ്റ്യൻ-പോളിൻ്റെ-മകൻ-റോൺ-ബാസ്റ്റിൻ?
KERALA

ഇടതുമുന്നണി സീറ്റ് വിഭജനം ധാരണയായില്ല; . തീരുമാനം വൈകുന്നത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിൽ; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; തൃക്കാക്കരയിൽ സ്വതന്ത്രനായി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ?

March 4, 2026
ഒറ്റയ്ക്ക്-ജീവിച്ച്-മടുത്തു,-ഒരു-കൂട്ട്-വേണമെന്ന്-മനസ്-ആഗ്രഹിക്കുന്നു,-വിവാഹം-കഴിഞ്ഞയുടന്‍-പേരില്‍-നിന്ന്-സുധി-മാറ്റും,-ആഗ്രഹം-പങ്കുവച്ച്-രേണുസുധി
KERALA

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു, വിവാഹം കഴിഞ്ഞയുടന്‍ പേരില്‍ നിന്ന് സുധി മാറ്റും, ആഗ്രഹം പങ്കുവച്ച് രേണുസുധി

March 4, 2026
ഒരേസമയം-രണ്ട്-യുവതികളുമായി-ബന്ധം,-വിവാഹ-വാഗ്ദാനം-നല്‍കി-ക്രൂരമായി-പീഡിപ്പിച്ചു,-ജിം-പരിശീലകന്‍-അറസ്റ്റില്‍,-ഇയാള്‍ക്കെതിരെ-നേരത്തെയും-സമാന-കേസുകള്‍
KERALA

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചു, ജിം പരിശീലകന്‍ അറസ്റ്റില്‍, ഇയാള്‍ക്കെതിരെ നേരത്തെയും സമാന കേസുകള്‍

March 4, 2026
മതേരതനാകു-…-വൈറലാകു…-പള്ളിക്കു-മുന്നിൽ-മെയിന്‍-റോഡ്-പൊങ്കാലയിടാൻ-അനുവദിക്കുക,-വിശ്രമിക്കാനിത്തിരി-സൗകര്യം-കൊടുക്കുക.-എന്തൊക്കെ-ചീപ്പ്-ഷോകളാണ്,-മുട്ടുമ്പോൾ-കക്കൂസ്-കൊടുത്തതും-ചാനലിനു-മുന്നിൽ-ചായ-കൊടുത്തതുമല്ല-മതേതരത്വം,-വന്ദേ-മാതരം-ചൊല്ലുമോ?-തിരുപ്രം-കുണ്ട്രത്ത്-കാർത്തിക-ദീപം-കൊളുത്താമോ?-എന്നൊക്കെ-ചോദിച്ചാല്‍-ഇവരുടെ-മുഖംമൂടി-അഴിഞ്ഞുവീഴും-പരിഹാസവുമായി-ശശികല
KERALA

മതേരതനാകു … വൈറലാകു… പള്ളിക്കു മുന്നിൽ മെയിന്‍ റോഡ് പൊങ്കാലയിടാൻ അനുവദിക്കുക, വിശ്രമിക്കാനിത്തിരി സൗകര്യം കൊടുക്കുക.. എന്തൊക്കെ ചീപ്പ് ഷോകളാണ്, മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം, വന്ദേ മാതരം ചൊല്ലുമോ? തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ? എന്നൊക്കെ ചോദിച്ചാല്‍ ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴും- പരിഹാസവുമായി ശശികല

March 4, 2026
Next Post
കട്ടപ്പനയില്‍-നിക്ഷേപകന്‍-ജീവനൊടുക്കിയ-സംഭവം-:-കൂടുതല്‍-പേരുടെ-മൊഴി-രേഖപ്പെടുത്താനൊരുങ്ങി-അന്വേഷണ-സംഘം

കട്ടപ്പനയില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം : കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം

ചോദ്യപേപ്പർ-ചോർച്ച-:-പരിശോധനാഫലം-വന്ന-ശേഷം-കൂടുതൽ-നടപടികളിലേക്ക്-കടക്കാനൊരുങ്ങി-ക്രൈംബ്രാഞ്ച്

ചോദ്യപേപ്പർ ചോർച്ച : പരിശോധനാഫലം വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തലയ്‌ക്കും-ഇടുപ്പിനും-തുടയ്‌ക്കുമുണ്ടായ-പരിക്ക്-മരണത്തിന്-കാരണമായി-:-അമ്മു-സജീവിന്റെ-പോസ്റ്റ്മോർട്ടം-റിപ്പോർട്ട്-പുറത്ത്

തലയ്‌ക്കും ഇടുപ്പിനും തുടയ്‌ക്കുമുണ്ടായ പരിക്ക് മരണത്തിന് കാരണമായി : അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.