മലപ്പുറം:സ്കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്.
ഒപ്പം സഞ്ചരിച്ചിരുന്ന പത്ത് വയസുകാരനായ മകനും പരിക്കേറ്റിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എളക്കൂര്‍ നിരന്നപരമ്പിലായിരുന്നു അപകടം ഉണ്ടായത്. നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഐഎന്‍ടിയുസി വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് , മലപ്പുറം ജില്ല വെട്രന്‍സ് സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി, വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു നൗഷാദ്. സംസ്കാരം തിങ്കളാഴ്ച.