മനാമ: കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രാമധ്യേയാണ് പത്തനംതിട്ടസ്വദേശിതോമസ് എബ്രഹാം മണ്ണിൽ (74) മരണമടഞ്ഞത്. ഗൾഫ് എയർവിമാനത്തിൽ വെച്ച് നെഞ്ചു വേദന അനുഭവപ്പെടുകയും മരണംസംഭവിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.തുടർന്ന് വിമാനം മസ്‌കറ്റ് എയർപോർട്ടിൽ ഇറക്കിയശേഷം മൃതദേഹം മോർച്ചറിയിലേക്ക്മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അവിടെ നിന്നു തന്നെ നാട്ടിലേക്ക്കൊണ്ടുപോകും.