മനാമ: കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി വാസുദേവൻ നായർ.അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യുഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്, ഇതുപോലെ സമസ്ത മേഖലയിലും ഇടപെട്ട ഒരാൾ മലയാളത്തിൽ ഉണ്ടായിട്ടില്ല, അദ്ദേഹം കേരളത്തിന്റെ സുകൃതം ആയിരുന്നു എന്നും മരണത്തിൽ അനുശോചനം രേഖപെടുത്തുന്നു എന്നും മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹിം സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അറിയിച്ചു.









