മനാമ. ഇന്ത്യയുടെ പതിനാലാം പ്രധാനമന്ത്രിയും പണ്ഡിതനും ചിന്തകനും തികഞ്ഞ മതേതര വാദിയുമായിരുന്ന
ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു
കാര്യങ്ങള്‍ നടത്തുന്നതിലുള്ള ശുഷ്‌കാന്തിയും അക്കാദമിക് സമീപനവും കൊണ്ട് വ്യത്യസ്തനാകുന്ന അദ്ദേഹം സ്വഭാവത്തിലും എളിമ പുലര്‍ത്തുന്ന വ്യക്തിത്വത്തിന്നുടമയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാതിപത്യ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും രാജ്യത്തിനും ജനങ്ങൾക്കും കുടുംബത്തിനുമുണ്ടാക്കിയ ദുഃഖത്തിൽ കെഎംസിസി ബഹറൈനും പങ്കു കൊള്ളുന്നതായി കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ,. ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ അനുശോചന സന്നേഷത്തിൽ അറിയിച്ചു.
ഇന്ത്യയിൽ ആദ്യമായി മുസ്ലിം ലീഗിന് പ്രാധിനിധ്യം ലഭിച്ചത് മൻമോഹൻ സിംഗ് ഭരണകാലത്ത് യു പി എ സർക്കാരിലായിരുന്നു. രണ്ടാം യു പി എ സർക്കാരിലും മൻമോഹൻ സിംഗ് മുസ്ലിം ലീഗ് പ്രതിനിധിയായ ഇ അഹ്‌മദിനേ മന്ത്രിയാക്കി കൊണ്ട് മുസ്ലിം ലീഗിന് പ്രതിനിധ്യം നൽകി.
മുസ്ലിം ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങളുടെ സ്റ്റാമ്പ് പുറത്തിറക്കിയതും മൻമോഹൻ സിംഗിന്റെ ഭരണ കാലഘട്ടത്തിലായിരുന്നുവെന്ന സന്തോഷവും നേതാക്കൾ പങ്കു വെച്ചു.
1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്‌സ് ബിരുദം നേടിയ മൻമോഹൻ സിംഗ് ഓക്‌സ്ഫഡ് സര്‍വകലാശാലയിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കിയത്.
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിംങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ഇപ്പോള്‍ ലോകം അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ വ്യക്തിത്വം വിഷയമാകുമെന്ന് നേതാക്കൾ സമർത്തിച്ചു.