മനാമ : ബഹ്‌റൈൻ കരുവന്നൂർ കുടുംബം (ബി കെ കെ) യുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷരാവ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ നടന്നു.
കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ, കേക്ക് കട്ടിങ്, മിന്നൽ ബീറ്റ്സിന്റെ മ്യൂസിക്ക് നൈറ്റ് തുടങ്ങിയ ഒട്ടേറെ പരിപാടികളോടെ ആഘോഷം പര്യവസാനിച്ചു.
ബി കെ കെ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ ആമുഖ പ്രഭാഷണം നടത്തി. ബിന്ധ്യ രാജേന്ദ്രൻ മുഖ്യ കോ – കോർഡിനേറ്റർ ആയിരുന്നു. സെക്രട്ടറി അനൂപ് അഷറഫ് സ്വാഗതവും, ട്രഷറർ ജെൻസിലാൽ ഏ. വി. നന്ദിയും പറഞ്ഞു. പ്രസിഡണ്ട് സിബി.എം. പി, കലാവിഭാഗം ജോയിന്റ് കൺവീനർ രഘുനാഥ് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.