മനാമ: മതേതരത്വത്തോടും ജനാധിപത്യത്തോടും ശക്തമായ പ്രതിബദ്ധതയുള്ള നേതാവായിരുന്നു ഡോ. മന്‍മോഹന്‍ സിങ്ങെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയൊരു നഷ്ടമാണ്.
രാജ്യത്തിൻ്റെ ബഹുസ്വരതയുടെ കാവലാളായിരുന്നു അദ്ധേഹം. രാഷ്ട്രീയജീവിതത്തില്‍ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഏറെ ആദരിക്കപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗിൻ്റെ നയങ്ങൾ ഇന്ത്യയുടെ പുരോഗതിയിലും വികസനത്തിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. നരസിംഹറാവു ഗവണ്മന്റില്‍ ധനമന്ത്രിയായിരുന്ന ഇദ്ദേഹത്തിൻ്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ അടിമുടി മാറ്റുകയുണ്ടായി. രാജ്യത്തിൻ്റെ പ്രധാനന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ധേഹം കാഴ്ച വെച്ചത്. ഡോ. മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ വലിയ ദുഃഖം രേഖപെടുത്തുന്നതായിഫ്രണ്ട്സ് ഭാരവാഹികൾ പറഞ്ഞു.