മനാമ: യു.എൻ.എ നേഴ്സസ് ഫാമിലി ബഹ്‌റൈൻ ന്യൂ ഇയർ നോട് അനുബന്ധിച് കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു . “എയ്ഞ്ചേൽസ് നൈറ്റ്” എന്ന ഡാൻസ് മ്യൂസിക് മെഗാ ഷോ ഇന്ത്യൻ ക്ലബ്ബിൽ 2025 ജനുവരി മൂന്നാം തീയതി നടക്കും .നേഴ്സിങ് മേഖലയിലെ പ്രതിഭകളെ അണിനിരത്തി ഡാൻസ് പരിപാടികളും , സ്റ്റാർ സിങ്ങർ മത്സരാര്ഥികളായ ശ്രീനാഥ് , പാർവതി എന്നിവരുടെ മ്യൂസിക് ഷോയും പരിപാടിക്ക് മാറ്റ് കൂട്ടും . കോവിഡ് പോരാളികൾ ആയ നേഴ്‌സുമാരെ ആദരിക്കുന്ന നേഴ്സസ് എക്സില്ലെൻസ് അവാർഡ് , താള മേള സംഗമം ഒരുക്കി നാസിക് ഡോൾ അങ്ങനെ പരിപാടിയിൽ ഉടനീളം വിസ്മയങ്ങളുടെ നിര തന്നെ ഒരുക്കി വച്ചിരിക്കുന്നു .വൈകുന്നേരം 5 മണിമുതൽ 10 വരെ നീളുന്ന പരിപാടികളിൽ യു എൻ എ ഇന്റർനാഷണൽ പ്രസിഡന്റ് ജാസ്മിൻഷാ മുഖ്യ അതിഥി യാകും . നേഴ്സസ് ഫാമിലിയിലെ എല്ലാ മെമ്പർമാരും , ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും . മിഡ്‌ഡിലെ ഈസ്റ്റിൽ ആദ്യമായി ആണ് നേഴ്‌സുമാരുടെ കൂട്ടയ്മ ഇങ്ങനെ ഒരു മെഗാ ഷോ ആസൂത്രണം ചെയ്യുന്നത് . പരിപാടിക്കുള്ള പ്രവേശനം സൗജന്യമാണ് എന്നും സംഘാടകർ അറിയിച്ചു .