മനാമ: മനാമ: ബഹ്റൈനിലെ ക്രൈസ്തവ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) ക്രിസ്തുമസ് പുതുവ്ത്സരാഘോഷങ്ങള്‍ 2025 ജനുവരി 1 വൈകിട്ട് 5.30 മുതല്‍ കേരളാ കാത്തലിക്ക് അസ്സോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കും. പ്രസിഡണ്ട് റവ. ഫാദര്‍ ജോര്‍ജ്ജ് സണ്ണിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തിന് മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബേത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവഗിസ് മാർ ബർന്നബാസ് മെത്രാപ്പോലിത്ത മുഖ്യ അതിഥി ആയിരിക്കും.
കെ.സി.ഇ.സി. അംഗങ്ങള്‍ ആയ ബഹ്റൈന്‍ സി. എസ്സ്. ഐ. മലയാളി പാരീഷ്, ബഹ്റൈന്‍ മാര്‍ത്തോമ്മ പാരീഷ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രല്‍, സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ഗ്രിഗോറിയോസ് ക്നാനായ ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമ്മ പാരീഷ്, സി. എസ്സ്. ഐ. സൗത്ത് കേരളാ പാരീഷ് എന്നി ദേവാലയങ്ങളിലേയും കെ. സി. എ. യിലേയും ക്വയര്‍ ഗാനങ്ങള്‍ അലപിക്കും എന്നും, ഏവരേയും ഈ ആഘോഷ രാവിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.