മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചു ഫ്രൻഡ്‌സ് സർഗവേദി സംഘടിപ്പിച്ച കായികമത്സരത്തിൽ റിഫ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 100 മീറ്റർ ഓട്ടം, പെനാൽറ്റി ഷൂട്ടൗട്ട്, സാക്ക് റൈസ് എന്നീ ഇനങ്ങളിൽ 40 വയസിനു താഴെയുള്ളവർക്കും 40 വയസിനു മുകളിലുള്ളവർക്കും വെവ്വേറെ മത്സരങ്ങൾ ആണ് നടന്നത്. 40 വയസിനു താഴെയുള്ളവർക്ക് നടത്തിയ മത്സരങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർ. ഫൈസൽ മങ്കട, ഷാനിബ് കെ.ടി, മുഹമ്മദ് മുഹിയുദ്ധീൻ (100 മീറ്റർ ഓട്ടം), സമീർ ഹസൻ, നസീം സബാഹ്, ഫൈസൽ മങ്കട (പെനാൽട്ടി ഷൂട്ട് ഔട്ട്), മുഹമ്മദ് മുഹിയുദ്ധീൻ, ഫൈസൽ മങ്കട, ഷാഹുൽ ഹമീദ് (സാക്ക് റൈസ്).
40 വയസിൽ താഴെയുള്ളവർക്ക് നടത്തിയ മത്സരങ്ങളിൽ സിറാജ് വെണ്ണാറോടി, ആദിൽ, ഹാരിസ് (100 മീറ്റർ ഓട്ടം), സിറാജ് വി, ഹാരിസ്, യൂനുസ് സലിം (സാക്ക് റൈസ്), അനീസ് വി.കെ, ലാലു ജിഷാദ്, ഹാരിസ് വി.കെ (പെനാൽട്ടി ഷൂട്ട് ഔട്ട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
വാശിയേറിയ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം റിഫ ഏരിയയും രണ്ടാം സ്ഥാനം മുഹറഖും മൂന്നാം സ്ഥാനം മനാമ ഏരിയയും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി, വൈസ് പ്രെസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, സമീർ ഹസൻ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാ വിഭാഗം ആക്റ്റിംഗ് പ്രസിഡന്റ് സാജിതാ സലിം തുടങ്ങിയവർ വിതരണം ചെയ്തു. സർഗവേദി സെക്രട്ടറി അബ്ദുൽ ഹഖ്, കൺവീനർ അബ്ദുൽ ഗഫൂർ മൂക്കുതല, അനീസ് വി.കെ, റഷീദ സുബൈർ, ഷാഹുൽ ഹമീദ്, എ.എം ഷാനവാസ്, മൂസ കെ.ഹസൻ, ഹാരിസ്, മുഹമ്മദ് മുഹിയുദ്ധീൻ, അബ്ദുൽ ജലീൽ, ഷംജിത്, ഫൈസൽ എം.എം, യൂനുസ് രാജ്, ഫൈസൽ എം.എം, സമദ്, ഹസീബ്, അലി അഷ്‌റഫ്, മുഹമ്മദ് ഷാജി, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.