തൃശൂര്‍: പുല്ലഴിയില്‍ ഫലാറ്റിലേയ്‌ക്ക് പടക്കമേറ് നടത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ പിടിയില്‍. കേരള ഹൗസിംഗ് ബോര്‍ഡിന് കീഴിലെ ഫഌറ്റിലേയ്‌ക്കാണ് പടക്കമെറിഞ്ഞത്.
വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഫലാറ്റിന്റെ വാതിലുകള്‍ക്ക് ഉള്‍പ്പെടെ കേടുപാട് സംഭവിച്ചു. മൂന്നംഗ സംഘമാണ് പടക്കമെറിഞ്ഞതിന് പിന്നില്‍.
എന്നാല്‍ ഫലാറ്റ് മാറിയാണ് പടക്കം എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു ഫഌറ്റില്‍ താമസിക്കുന്ന കുട്ടികളുമായി പടകമെറിഞ്ഞവര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു.
വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.