Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ടി.എം.കൃഷ്ണയെ വേഷം കെട്ടിക്കുന്നു, തൊപ്പിയിട്ട് സലാത്തുള്ള സലാമുള്ള കച്ചേരി; പാടുന്നത് സമാധാനത്തിനെന്ന് ന്യായീകരണം

by News Desk
January 3, 2025
in ENTERTAINMENT
ടിഎം.കൃഷ്ണയെ-വേഷം-കെട്ടിക്കുന്നു,-തൊപ്പിയിട്ട്-സലാത്തുള്ള-സലാമുള്ള-കച്ചേരി;-പാടുന്നത്-സമാധാനത്തിനെന്ന്-ന്യായീകരണം

ടി.എം.കൃഷ്ണയെ വേഷം കെട്ടിക്കുന്നു, തൊപ്പിയിട്ട് സലാത്തുള്ള സലാമുള്ള കച്ചേരി; പാടുന്നത് സമാധാനത്തിനെന്ന് ന്യായീകരണം

ന്യൂദല്‍ഹി: ഹിന്ദു ദിനപത്രത്തിന്റെ ഉടമകള്‍ ടി.എം. കൃഷ്ണയെ വാഴ്‌ത്തി, പാടിപ്പുകഴ്‌ത്തുക വഴി കര്‍ണ്ണാടകസംഗീതരംഗം പിളര്‍പ്പിലേക്ക് നീങ്ങുന്നു. സനാതനധര്‍മ്മത്തെ സംരക്ഷിക്കണമെന്ന് വാദിക്കുന്ന ട്രിച്ചൂര്‍ ബ്രദേഴ്സും ചിത്രവീണവാദകന്‍ രവികിരണ്‍, സഹോദരിമാരായ ഗായികമാര്‍ ഗായത്രി-രഞ്ജിനിമാര്‍ തുടങ്ങിയവര്‍ ശക്തമായി ഒരു പക്ഷത്ത് നില്‍ക്കുന്നു. ഇതില്‍ കൂടുതല്‍ സന്തോഷിക്കുന്നത് തമിഴ്നാട്ടിലെ ദ്രാവിഡപ്പാര്‍ട്ടികളാണ്. കാരണം അവര്‍ക്ക് കര്‍ണ്ണാടകസംഗീതത്തിലെ ഒരു വിഭാഗത്തെ കയ്യില്‍കിട്ടുകയാണ്. കര്‍ണ്ണാടക സംഗീതത്തെ ക്ഷേത്രങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്നും പരമ്പരാഗത കേള്‍വിക്കാരില്‍ നിന്നും പരമാവധി അകറ്റണമെന്നും ആഗ്രഹിക്കുന്ന ഒരു വിഭാഗത്തെ കൂടെക്കിട്ടുകയാണ്.

മാര്‍കഴി സംഗീതോത്സവത്തോടനുബന്ധിച്ച് (മദ്രാസ് മ്യൂസിക് അക്കാദമി സംഘടിപ്പിക്കുന്ന ഡിസംബര്‍ മുതല്‍ ജനവരി വരെ നടക്കുന്ന കര്‍ണ്ണാടകസംഗീതക്കച്ചേരികളാണ് മാര്‍കഴി സംഗീതോത്സവം എന്ന പേരില്‍ അറിയപ്പെടുന്നത്. )  ടി.എം.കൃഷ്ണയുടെ കച്ചേരി നടത്തിയത് ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലാണ്. ക്രിസ്മസ് കുളിരിലാണ്. പരമ്പരാഗത ഹിന്ദു സമുദായത്തെ പ്രകോപിപ്പിക്കല്‍ തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യവും.  എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കി ആദരിക്കുക വഴി കര്‍ണ്ണാടകസംഗീതത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നാണ് ഹിന്ദു ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട് ലൈന്‍ മാസിക എഴുതിയക്. കര്‍ണ്ണാടകസംഗീതത്തിലെ ശ്രേഷ്ഠ വിഭാഗം എന്ന് അവകാശപ്പെടുന്നവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ടി.എം. കൃഷ്ണയുടെ മേന്മയായി ഫ്രണ്ട് ലൈന്‍ എടുത്തുപറയുന്നത്. കര്‍ണ്ണാടക സംഗീതരംഗത്തെ കപടനാട്യങ്ങളെ ചോദ്യം ചെയ്യുന്നു എന്നതാണ് വേറൊരു ക്വാളിറ്റിയായി എടുത്തുപറയുന്നത്.

ഇപ്പോഴിതാ മറ്റൊരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. സലത്തുള്ള സലാമുള്ള കച്ചേരി എന്ന പേരില്‍ കാണപ്പെടുന്ന ഈ വീഡിയോയില്‍ തൊപ്പി ധരിച്ചാണ് ടി.എം.കൃഷ്ണ പാടുന്നത്. മുംബൈയിലെ നെസെറ്റ് എലിയാഹു സിനഗോഗ് എന്ന ജൂതപ്പള്ളിയിലിരുന്നാണ് കച്ചേരി ആലപിക്കുന്നത്. പണ്ട് ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആക്കിയതുപോലെ കര്‍ണ്ണാടക സംഗീതരംഗത്തെയും ആ സംഗീതം വളര്‍ന്ന ചട്ടക്കൂടില്‍ നിന്നും പുറത്തേക്ക് കടത്തുകയാണ് ലക്ഷ്യം. ഒരു ജൂതപ്പള്ളിയുടെ ഉള്ളില്‍   ടി.എം. കൃഷ്ണയെക്കൊണ്ട് നഷീദ് പാടിക്കുക വഴി എന്‍ജിഒ അതിന്റെ ലക്ഷ്യം കൈവരിക്കുന്നു. ഇസ്ലാമിക ലോകത്ത് ഏറെ ജനപ്രിയമായ ഒരു വോക്കല്‍ സംഗീതശൈലിയാണ് നഷീദ്. മതപ്രാര്‍ത്ഥനയുടെ വരികളാണ് ഇതില്‍ ആലപിക്കുക. ഇനി ഒരു ബക്രീദിന് കമലാംബ നവവര്‍ണ്ണം മുസ്ലിം പള്ളിയിലും കൂടി പാടിച്ചാല്‍ ടി.എം. കൃഷ്ണ കൂടുതല്‍ വിശുദ്ധനാകും എന്നും യുട്യൂബിലെ കച്ചേരിയോട് ഒരാള്‍ പ്രതികരിച്ചു. മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച കമലാംബ നവവര്‍ണ്ണം സവിശേഷമായ കൃതികളാണ്. ഹിന്ദുവിന്റെ അദ്വൈത ദര്‍ശനത്തെക്കുറിച്ച് വാഴ്‌ത്തിപ്പാടുന്ന കൃതികളാണിവ. കൃഷ്ണ നീ ബേഗേനെ ബാരോ ജുമാ മസ്ജിദില്‍ കൂടി ആലപിച്ചാല്‍ ലക്ഷ്യം പൂര്‍ത്തിയായി എന്ന് മറ്റൊരാള്‍ ഈ വീഡിയോയോട് പ്രതികരിക്കുന്നു.

പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ച് സുബ്ബലക്ഷ്മിയെ വിശേഷിപ്പിച്ച സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ. സുബ്ബലക്ഷ്മിയെ സെക്സി എന്ന് വരെ വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. ദേവദാസി ആയിരുന്ന സുബ്ബലക്ഷ്മിയുടെ സംഗീതമായിരുന്നു കേമം എന്ന് പറയാന്‍ മടികാട്ടാത്ത വ്യക്തിയാണ് ടി.എം. കൃഷ്ണ. സുബ്ബലക്ഷ്മിയുടെ സംഗീതത്തെ വിവാഹത്തിന് മുന്‍പും ബ്രാഹ്മണനായ ഭര്‍ത്താവിനെ വിവാഹം കഴിച്ചതിന് ശേഷവും എന്നിങ്ങനെ വിഭജിച്ച് കാണുന്ന ടി.എം. കൃഷ്ണ വിലയിരുത്തുന്നത് ബ്രാഹ്മണനെ വിവാഹം കഴിച്ച ശേഷം അവരുടെ ആലാപനത്തിലെ സവിശേഷതകള്‍ കുറഞ്ഞു എന്നാണ്. ചരിത്രത്തിലെ വ്യക്തികളെ പുണ്യാത്മാക്കളായി ചരിത്രം രചിക്കുന്നതിനെ ഹേഗിയോഗ്രാഫി എന്ന് വിളിക്കും. ഇതുപോലെ സുബ്ബലക്ഷ്മിയെ പുണ്യാത്മാവായി ചിത്രീകരിക്കാതെ ഒരു സാധാരണ സ്ത്രീയായി വിലയിരുത്തുകയാണ് ടി.എം. കൃഷ്ണ ചെയ്യുന്നതെന്നും അദ്ദേഹത്തിന് പുരസ്കാരം നല്‍കിയ മദ്രാസ് മ്യൂസിക് അക്കാദമി വിലയിരുത്തുന്നു. ഈ മദ്രാസ് മ്യൂസിക് അക്കാദമിയുടെ പ്രസിഡന്‍റ് ഹിന്ദു പത്രം ഉടമ എന്‍.മുരളിയാണ്.

എന്തായാലും നിസ്കാരത്തൊപ്പി ധരിച്ചുള്ള ടി.എം.കൃഷ്ണയുടെ കച്ചേരി നടന്നത് മുംബൈയിലെ കെനെസേത്ത് ഇല്യാഹു സിനഗോഗിലാണ്. ഈ കച്ചേരി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് എഫ് ഇഎ (ഫ്രീഡം എപ്ലോയബിലിറ്റി അക്കാദമി) എന്ന ലാഭത്തിന് വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ്. ഈ എന്‍ജിഒ ദീപക് ചോപ്ര എന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ ഒരു ഡോക്ടറുടേതാണ്. അദ്ദേഹം യോഗയെയും ആയുര്‍വേദത്തിന്റെ മഹത്വത്തെയും അംഗീകരിക്കുന്ന ഡോക്ടറാണ്. പക്ഷെ ഈ എന്‍ജിഒകളുടെ ധനാഗമമാര്‍ഗ്ഗം ആര്‍ക്കും അറിയില്ല. എന്തായാലും ടി.എം.കൃഷ്ണയെ വാഴ്‌ത്തുകയും കൊണ്ടുനടക്കുകയും ചെയ്യുന്നത് ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള വേദികളാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്ന എന്‍ജിഒകളാണ്. ഇത്തരം എന്‍ജിഒകളാണ് അമേരിക്കയെ നശിപ്പിക്കുന്നതെന്ന് ഇക്കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചിരുന്നു. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റായിരുന്നപ്പോള്‍ എന്‍ജിഒകള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കിയ വ്യക്തിയാണ്. എന്തായാലും ഹൈന്ദവസംസ്കാരത്തിന്റെ വിശുദ്ധിയെ ദുര്‍ബലമാക്കുന്ന ശക്തികളുടെ കൈകകളിലെ പുതിയ ആയുധമാണ് ടി.എം. കൃഷ്ണ.

 

 

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
കൂടുതല്‍-ഇഷ്ടം-ചേച്ചിയോട്;-അമ്മയെ-41കാരി-കറിക്കത്തിക്കൊണ്ട്-കുത്തിക്കൊന്നു

കൂടുതല്‍ ഇഷ്ടം ചേച്ചിയോട്; അമ്മയെ 41കാരി കറിക്കത്തിക്കൊണ്ട് കുത്തിക്കൊന്നു

പ്രായപൂർത്തിയാകാത്ത-പെൺകുട്ടിക്ക്-യുവ-ഡോക്ടറുടെ-അശ്ലീല-സന്ദേശം;-ബന്ധുക്കളെത്തി-തടഞ്ഞുവെച്ച്-പൊലീസിനെ-ഏൽപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് യുവ ഡോക്ടറുടെ അശ്ലീല സന്ദേശം; ബന്ധുക്കളെത്തി തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിച്ചു

മലങ്കര-സഭ-തര്‍ക്ക-വിഷയം;-സമാധാനത്തിന്-വിട്ടുവീഴ്ചയ്‌ക്ക്-ഒരുക്കമാണെന്ന്-ഓര്‍ത്തഡോക്‌സ്-സഭ

മലങ്കര സഭ തര്‍ക്ക വിഷയം; സമാധാനത്തിന് വിട്ടുവീഴ്ചയ്‌ക്ക് ഒരുക്കമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചുമ്മാ രാഷ്ട്രീയം കളിക്കരുത്!! ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ ചൈനയുടെ സഹായമില്ല, ഇന്ത്യ നടത്തുന്നത് പാക് സൈനിക സ്വയം പര്യാപ്തതയെ തള്ളിക്കളയാനുളള ശ്രമം, ഞങ്ങൾ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധം- അസിം മുനീർ
  • ‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ​ഗതാ​ഗത മന്ത്രി
  • ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്!! നോബൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ- നെതന്യാഹു, പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ്, 21-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പാസായി; ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ നേടിയ വിജയം
  • ടെക്സസിലെ പ്രളയക്കെടുതി; അനുശോചനം അറിയിച്ച് ഒമാൻ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.