Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ ജീവിതത്തില്‍ ഒരു പാട്ടുകൊണ്ട് സ്വാമിയൊന്നു തൊട്ടു…നീലാംബരി രാഗത്തില്‍ ‘ഹര്‍ഷബാഷ്പം തൂകി’; അത് അനശ്വരമായി

by News Desk
January 9, 2025
in ENTERTAINMENT
ജയചന്ദ്രന്‍-എന്ന-ഭാവഗായകന്റെ-ജീവിതത്തില്‍-ഒരു-പാട്ടുകൊണ്ട്-സ്വാമിയൊന്നു-തൊട്ടു…നീലാംബരി-രാഗത്തില്‍-‘ഹര്‍ഷബാഷ്പം-തൂകി’;-അത്-അനശ്വരമായി

ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ ജീവിതത്തില്‍ ഒരു പാട്ടുകൊണ്ട് സ്വാമിയൊന്നു തൊട്ടു…നീലാംബരി രാഗത്തില്‍ ‘ഹര്‍ഷബാഷ്പം തൂകി’; അത് അനശ്വരമായി

തിരുവനന്തപുരം: പി.ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ സംഗീതജീവിതത്തില്‍ ദക്ഷിണാമൂര്‍ത്തിസ്വാമി ഒരു പാട്ടുകൊണ്ട് ഒന്ന് തൊട്ടു. അതായിരുന്നു നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘ഹര്‍ഷബാഷ്പം തൂകി’ എന്ന ഗാനം. മുത്തശ്ശി എന്ന സിനിമയിലെ ആ ഗാനം ജയചന്ദ്രന്റെ ജീവിതത്തില്‍ മാന്ത്രികമായൊരു സുവര്‍ണ്ണകാലം സൃഷ്ടിച്ചു.

“ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏതു രാഗകല്പനയിൽ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ
വിരഹിയായ കാമുകനോ
ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു
സഖീ ആരുണർത്തുന്നു”

പി.ഭാസ്കരന്റെ ഈ പ്രണയാര്‍ദ്ര വരികള്‍ നീലാംബരിയിലാണ് ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയത്. താരാട്ട് പാട്ടിന് ചേരുന്ന രാഗമാണിത് . പി.ഭാസ്കരന്‍മാഷുടെ പ്രണയോഷ്മളമായ വരികള്‍ ഒരു താരാട്ടുപോലെ തരളിതമാണെന്ന് ദക്ഷിണാമൂര്‍ത്തിക്ക് തോന്നിയിരിക്കണം. അതുകൊണ്ട് നീലാംബരിയില്‍ ചിട്ടപ്പെടുത്തുന്നതാണ് നല്ലതെന്ന് ദക്ഷിണാമൂര്‍ത്തിക്ക് തോന്നിയിരിക്കണം.

ചരണത്തില്‍ ഭാസ്കരന്‍ മാസ്റ്റര്‍ ഈ ഗാനത്തെ അല്‍പം ഒരു വേര്‍പാടിന്റെ വിഷാദം നിറയ്‌ക്കുന്നു.
“ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു
പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു
വിഫലമായ മധുവിധുവാൽ
വിരഹശോക സ്മരണകളാൽ
അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു
സഖീ ഞാനിരിക്കുന്നു”
ഇവിടെയെത്തുമ്പോള്‍ പി. ജയചന്ദ്രന്‍ തന്റെ പട്ടുപോലുള്ള ശബ്ദസൗകുമാര്യം കൊണ്ട് നീലാംബരി എന്ന രാഗത്തെ വിഷാദനീലാംബരിയാക്കി മാറ്റുകയാണ്. വേര്‍പാടിന്റെ വേദന നിശ്ശബ്ദമായ വേദനയായി ഉള്ളില്‍ തുളഞ്ഞുകയറുകയാണ് ജയചന്ദ്രന്റെ ഭാവസാന്ദ്രമായ ആലാപനത്തിലൂടെ.

പി.ഭാസ്കരന്‍മാസ്റ്റര്‍ സംവിധാനം ചെയ്ത മുത്തശ്ശി എന്ന സിനിമ പുറത്തിറങ്ങിയത് 1971ലാണ്. അന്ന് ജയചന്ദ്രന് പ്രായം വെറും 27. തെല്ലും കരടില്ലാത്ത, തെളിമയാര്‍ന്ന ശാരീരം. അത് ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ അനായാസം ആരോഹണാവരോഹണസ്വരങ്ങളെ സ്പര്‍ശിച്ചൊഴുകമ്പോള്‍ നമ്മളും അവാച്യമായ ആ ശബ്ദാനുഭൂതിയില്‍ അലിഞ്ഞില്ലാതാകും. അതാണ് ജയചന്ദ്രന്റെ ശബ്ദമാന്ത്രികത.

മലയാള സിനിമാഗാനങ്ങളില്‍ നീലാംബരി രാഗത്തിന്റെ ഭാവസൗന്ദര്യം ഉള്‍പ്പെടുത്തിയ അധികം ഗാനങ്ങളില്ല. എന്നാല്‍ നീലാംബരിയില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളോ വീണ്ടും വീണ്ടും കേള്‍ക്കാന്‍ സുഖമുള്ളവയുമാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗാനമാണ് ജയചന്ദ്രന്റെ ഹര്‍ഷബാഷ്പം തൂകി. മുത്തശ്ശിയിലെ ഹര്‍ഷബാഷ്പം തൂകി എന്ന ഗാനം മലയാളിക്ക് ഒരു പൊന്‍തൂവല്‍ പോലെ വിശുദ്ധമായിരുന്നു.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
വ്യാജസ്വർണ്ണക്കട്ടി-നൽകി-തട്ടിയെടുത്തത്-6-ലക്ഷം-രൂപ-:-അസം-സ്വദേശികൾ-പിടിയിൽ

വ്യാജസ്വർണ്ണക്കട്ടി നൽകി തട്ടിയെടുത്തത് 6 ലക്ഷം രൂപ : അസം സ്വദേശികൾ പിടിയിൽ

ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മറ്റി നടത്തിയ നിറക്കൂട്ട് ചിത്ര രചന കളറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മറ്റി നടത്തിയ നിറക്കൂട്ട് ചിത്ര രചന കളറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

മലയാളി-മറക്കില്ല-ജയചന്ദ്രന്റെ-ഈ-5-ഗാനങ്ങള്‍….മികച്ച-ഗായകനുള്ള-സംസ്ഥാന-പുരസ്കാരം-അഞ്ച്-തവണ-ജയചന്ദ്രനിലേക്ക്-എത്തിച്ചത്-ഈ-ഗാനങ്ങള്‍

മലയാളി മറക്കില്ല ജയചന്ദ്രന്റെ ഈ 5 ഗാനങ്ങള്‍….മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം അഞ്ച് തവണ ജയചന്ദ്രനിലേക്ക് എത്തിച്ചത് ഈ ഗാനങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പദ്ധതികൾ നടപ്പാക്കുന്നവരുടെ കൂടെയാണ് സർക്കാർ. അല്ലാതെ മുടക്കുന്നവരുടെ കൂടെ അല്ല, ഒരേ വേദിയിൽ ബിനോയ് വിശ്വത്തിനെതിരെ ഒളയമ്പെയ്ത് മുഖ്യമന്ത്രി
  • ഷേവ് ചെയ്യുന്നത് കൈകളിലെയും കാലുകളിലെയും രോമങ്ങൾ വീണ്ടും കട്ടിയുള്ളതായി വളരാൻ സഹായിക്കുമോ? വിദഗ്ധർ സത്യം വെളിപ്പെടുത്തുന്നു
  • പ്ലൈവുഡ് കമ്പനിയിൽ അപകടം, തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക്
  • കാസർകോഡ് പ്ലൈവുഡ് കമ്പനിയിൽ വൻ പൊട്ടിത്തെറി; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്
  • വൻ കഞ്ചാവ് വേട്ട; സ്ത്രീ ഉൾപ്പെടെ 4 പേർ 24 കിലോ കഞ്ചാവുമായി പൊലീസ് പിടിയിൽ, ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.