Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ആലുവയിൽ വീട് കൊള്ളയടിച്ചത് ഗൃഹനാഥ : പിന്നിൽ ആഭിചാരക്രിയ ; പടലക്കാട്ടില്‍ ഉസ്താദ് അറസ്റ്റിൽ

by News Desk
January 11, 2025
in KERALA
ആലുവയിൽ-വീട്-കൊള്ളയടിച്ചത്-ഗൃഹനാഥ-:-പിന്നിൽ-ആഭിചാരക്രിയ-;-പടലക്കാട്ടില്‍-ഉസ്താദ്-അറസ്റ്റിൽ

ആലുവയിൽ വീട് കൊള്ളയടിച്ചത് ഗൃഹനാഥ : പിന്നിൽ ആഭിചാരക്രിയ ; പടലക്കാട്ടില്‍ ഉസ്താദ് അറസ്റ്റിൽ

ആലുവ: എറണാകുളം ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ വഴിത്തിരിവ്. നാല്‍പ്പത് പവനോളം സ്വര്‍ണവും എട്ടരലക്ഷം രൂപയും കവര്‍ന്നതിന് പിന്നില്‍ ഗൃഹനാഥയെന്ന് കണ്ടെത്തി. നടന്നത് കവര്‍ച്ചാനാടകമാണെന്നും പോലീസ് പറഞ്ഞു.

ആഭിചാരക്രിയ ചെയ്യുന്ന തൃശ്ശൂര്‍ ചിറമങ്ങാട് സ്വദേശി അന്‍വറാണ് വീട്ടില്‍ അനര്‍ഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയെക്കൊണ്ട് കവര്‍ച്ച നടത്തിയത്. കളമശേരിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന പടലക്കാട്ടില്‍ ഉസ്താദ് എന്നറിയപ്പെടുന്ന അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി ആറാം തീയതിയാണ് ആലുവ കാസിനോ തീയറ്ററിനു പിറകിലെ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ മോഷണം നടന്നത്. പകല്‍ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ടുപൊളിച്ച് 40 പവനോളം സ്വര്‍ണവും എട്ടുലക്ഷം രൂപയും മോഷണം പോയതായാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

ശാസ്ത്രീയ അന്വേഷണത്തില്‍ കവര്‍ച്ച ‘നാടക’മാണെന്ന് മനസിലായി. തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തതില്‍നിന്ന് ആഭിചാരക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിര്‍ദേശനുസരണമാണ് ഇപ്രകാരം ചെയ്തതെന്ന് ഗൃഹനാഥ പോലീസിനോട് സമ്മതിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും അപകടമരണം സംഭവിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പരിഹാരം ചെയ്യണമെന്നും പറഞ്ഞ് തവണകളായി പണവും സ്വര്‍ണവും കൈപ്പറ്റുകയായിരുന്നു. അന്‍വറിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതും വീട്ടില്‍ കവര്‍ച്ച നടന്ന രീതിയില്‍ ചിത്രീകരിച്ചതും. സ്വര്‍ണവും പണവും കിട്ടിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

പല തവണയായാണ് മോഷണം നടത്തിയത്. അവസാനം, കതകുപൊളിച്ച് എങ്ങനെ അകത്ത് കടക്കണം എന്നതുള്‍പ്പെടെ പഠിപ്പിക്കുകയും ഗൃഹനാഥ അങ്ങനെ ചെയ്യുകയും ചെയ്തു. മോഷണവിവരത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസിന് സംശയം തോന്നിയതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സാധാരണ കവര്‍ച്ചക്കാര്‍ തകര്‍ക്കുന്ന വിധത്തിലായിരുന്നില്ല വാതില്‍ പൊളിച്ചിരുന്നത്.

മാത്രമല്ല, തകര്‍ത്ത വാതിലിനുള്ളിലൂടെ പ്രവേശിച്ചല്ല കവര്‍ച്ച നടത്തിയതെന്നും പോലീസിന് ബോധ്യമായിരുന്നു. ശേഷം സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലും ചോദ്യംചെയ്യലിലുമാണ് മോഷണം നടത്തിയത് ഗൃഹനാഥയാണെന്ന് വ്യക്തമാകുന്നത്.

പണവും സ്വര്‍ണവും വീട്ടിലിരിക്കുന്നത് അപകടമാണെന്നും മാന്ത്രികക്രിയകള്‍ പ്രതികൂലമാകുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് വീട്ടമ്മ സ്വര്‍ണവും പണവും അന്‍വറിന്റെ കളമശേരിയിലെ വീട്ടില്‍ തവണകളായി എത്തിച്ചത്.

വീട്ടില്‍ പണവും സ്വര്‍ണവും തീര്‍ന്നപ്പോഴാണ് കവര്‍ച്ചാനാടകം നടത്താന്‍ ഉപദേശിച്ചത്. വാതില്‍ പുറമെനിന്ന് പൊളിക്കാനും, തുണി വലിച്ചു വാരി ഇടാനും ഇയാള്‍ നിര്‍ദേശിച്ചു. അതിന്‍ പ്രകാരമാണ് വീട്ടമ്മ ചെയ്തത്

ShareSendTweet

Related Posts

ഇനി-ഈ-ചിരിയില്ല;-നാടിനെ-മുഴുൻ-കണ്ണീരിലാഴ്ത്തി-ആൽജോയുടെ-വേർപാട്;-മാതാപിതാക്കൾക്കൊപ്പം-ഉറങ്ങിക്കിടക്കവെയാണ്-പാമ്പുകടിയേറ്റത്;-അടച്ചുറപ്പും-വൃത്തിയുമുള്ള-പുതിയ-വീട്ടിലാണ്-ഈ-ദുരന്തം
KERALA

ഇനി ഈ ചിരിയില്ല; നാടിനെ മുഴുൻ കണ്ണീരിലാഴ്ത്തി ആൽജോയുടെ വേർപാട്; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പാമ്പുകടിയേറ്റത്; അടച്ചുറപ്പും വൃത്തിയുമുള്ള പുതിയ വീട്ടിലാണ് ഈ ദുരന്തം

April 20, 2026
ബന്ധുക്കൾ-തമ്മിലുള്ള-തർക്കം-സിപിഎം-ബിജെ.പി-സംഘർഷമായി;-കൂട്ടയടി,-കല്ലേറ്,-ലാത്തിച്ചാർജ്;-പോലീസുകാരന്-പരിക്ക്
KERALA

ബന്ധുക്കൾ തമ്മിലുള്ള തർക്കം സി.പി.എം- ബി.ജെ.പി സംഘർഷമായി; കൂട്ടയടി, കല്ലേറ്, ലാത്തിച്ചാർജ്; പോലീസുകാരന് പരിക്ക്

April 20, 2026
ഡിവൈഎഫ്ഐ-പിരിച്ച-പണത്തിന്റെ-പലിശയുടെ-അത്രപോലും-പിരിക്കാൻ-സാധിക്കാത്തവരാണ്-യൂത്ത്-കോൺഗ്രസും-മൂത്ത-കോൺഗ്രസും,-നാണം-ഉണ്ടെങ്കിൽ-തങ്ങളുടെ-യൂണിറ്റ്-സെക്രട്ടറിയെ-കണ്ടാല്‍-യൂത്ത്-കോൺഗ്രസ്-സംസ്ഥാനാധ്യക്ഷൻ-മടിക്കുത്ത്-അഴിച്ചിട്ട്-കൈകൂപ്പി-നിൽക്കണം,-ടൗൺഷിപ്പ്-എന്ന്-പറയാനുള്ള-അർഹതപോലും-അവര്‍ക്കില്ല-വി-വസീഫ്
KERALA

ഡിവൈഎഫ്ഐ പിരിച്ച പണത്തിന്റെ പലിശയുടെ അത്രപോലും പിരിക്കാൻ സാധിക്കാത്തവരാണ് യൂത്ത് കോൺഗ്രസും മൂത്ത കോൺഗ്രസും, നാണം ഉണ്ടെങ്കിൽ തങ്ങളുടെ യൂണിറ്റ് സെക്രട്ടറിയെ കണ്ടാല്‍ യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ മടിക്കുത്ത് അഴിച്ചിട്ട് കൈകൂപ്പി നിൽക്കണം, ടൗൺഷിപ്പ് എന്ന് പറയാനുള്ള അർഹതപോലും അവര്‍ക്കില്ല- വി വസീഫ്

April 20, 2026
വിവാഹത്തിൽ-പങ്കെടുത്തു-മടങ്ങുന്നതിനിടെ-വ്യൂ-പോയിന്റ്-കാണാൻ-പോയി, -ജീപ്പ്-200-അടി-താഴ്ചയുള്ള-കൊക്കയിലേക്ക്-മറിഞ്ഞു,-സ്ത്രീയ്ക്കും-ആറുമാസം-പ്രായമുള്ള-കുഞ്ഞിനും-ദാരുണാന്ത്യം,-മൂന്നുപേരുടെ-നില-​ഗുരുതരം
KERALA

വിവാഹത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യൂ പോയിന്റ് കാണാൻ പോയി,  ജീപ്പ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, സ്ത്രീയ്ക്കും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില ​ഗുരുതരം

April 20, 2026
‘എന്റെ-പൊന്നെടാ-ഉവ്വേ…-ഈ-ഒടുക്കത്തെ-ചൂട്-താങ്ങാനാവുന്നില്ലേ’…പാലക്കാട്-ജില്ലയിൽ-എല്ലാ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾക്കും-ഇന്നു-മുതൽ-ഓൺലൈൻ-ക്ലാസുകൾ!!-രണ്ട്-ദിവസങ്ങളിൽ-താപനില-37°-സെൽഷ്യസോ,-അതിൽ-താഴെയോ-രേഖപ്പെടുത്തിയാൽ-മാത്രമേ-ഉത്തരവ്-പിൻവലിക്കയുള്ളു,-ലാബുകളും-പ്രാക്ടിക്കൽ-പരീക്ഷകളും-ചെറിയ-ബാച്ചുകളായി-രണ്ട്-മണിക്കൂറിൽ-തീർക്കണം-ജില്ലാ-കലക്ടർ
KERALA

‘എന്റെ പൊന്നെടാ ഉവ്വേ… ഈ ഒടുക്കത്തെ ചൂട് താങ്ങാനാവുന്നില്ലേ’…പാലക്കാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു മുതൽ ഓൺലൈൻ ക്ലാസുകൾ!! രണ്ട് ദിവസങ്ങളിൽ താപനില 37° സെൽഷ്യസോ, അതിൽ താഴെയോ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കയുള്ളു, ലാബുകളും പ്രാക്ടിക്കൽ പരീക്ഷകളും ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ തീർക്കണം- ജില്ലാ കലക്ടർ

April 20, 2026
അക്ഷയ-തൃതീയ-ആഘോഷത്തിൽ-സ്വർണ-വിപണി,-സംസ്ഥാനതല-ഉദ്ഘാടനം-കോഴിക്കോട്-അക്ഷയ-ജ്വല്ലേഴ്സിൽ
KERALA

അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ

April 19, 2026
Next Post
നെയ്യാറ്റിന്‍കരയില്‍-സമാധി-വിവാദം;-പോസ്റ്റ്‌മോര്‍ട്ടത്തിന്-പൊലീസ്,-സമാധിയാകുമെന്ന്-പറഞ്ഞിട്ടുണ്ടെന്ന്-വാര്‍ഡ്-മെമ്പര്‍,-കൊലപാതകമെന്ന-നാട്ടുകാര്‍

നെയ്യാറ്റിന്‍കരയില്‍ സമാധി വിവാദം; പോസ്റ്റ്‌മോര്‍ട്ടത്തിന് പൊലീസ്, സമാധിയാകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍, കൊലപാതകമെന്ന നാട്ടുകാര്‍

വൈദികനെ-പെണ്‍കെണിയില്‍-കുടുക്കി-തട്ടിയത്-41.52-ലക്ഷം-രൂപ,-യുവതിയെയും-യുവാവും-അറസ്റ്റില്‍

വൈദികനെ പെണ്‍കെണിയില്‍ കുടുക്കി തട്ടിയത് 41.52 ലക്ഷം രൂപ, യുവതിയെയും യുവാവും അറസ്റ്റില്‍

ആലപ്പുഴയില്‍-നഷ്ടപ്പെട്ട-വോട്ടുകള്‍-തിരികെ-എത്തിക്കാന്‍-നിര്‍ദ്ദേശിച്ച്-മുഖ്യമന്ത്രി,-എസ്-എന്‍-ഡിപി-ഉള്‍പ്പെടെ-സംഘടനകളുമായി-ബന്ധം-സൂക്ഷിക്കണം

ആലപ്പുഴയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ എത്തിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി, എസ് എന്‍ ഡിപി ഉള്‍പ്പെടെ സംഘടനകളുമായി ബന്ധം സൂക്ഷിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വീണ്ടും യുദ്ധ സൂചന; കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ രോക്ഷം പ്രകടമാക്കി; ഹോർമുസിൽ നിയന്ത്രണം കടുപ്പിക്കാൻ; പുതിയ നിയമനിർമ്മാണത്തിന് നീക്കം; ശത്രുക്കളിൽ നിന്നും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ അടങ്ങില്ല
  • ഇനി ഈ ചിരിയില്ല; നാടിനെ മുഴുൻ കണ്ണീരിലാഴ്ത്തി ആൽജോയുടെ വേർപാട്; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പാമ്പുകടിയേറ്റത്; അടച്ചുറപ്പും വൃത്തിയുമുള്ള പുതിയ വീട്ടിലാണ് ഈ ദുരന്തം
  • യുഎസിൽ വീടുകളിൽ വെടിവയ്പ്പ്; എട്ടുകുട്ടികൾ കൊല്ലപ്പെട്ടു; രണ്ട് സ്ത്രീകൾക്ക് പരിക്ക്; അക്രമിയെ പോലീസ് വെടിവച്ചുകൊന്നു
  • ‘മുന്നറിയിപ്പ് നല്കിയിട്ടും യാത്ര തുടർന്നു; എഞ്ചിൻ റൂം തുളച്ചുകൊണ്ട് അതിനെ തടയേണ്ടി വന്നു‘: യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്
  • സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയക്കേണ്ട സ്ഫോടകവസ്തുക്കൾ, സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ… മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളർ കരാർ ഉണ്ടാക്കി… ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട്, ഇറാൻ പൗര യുഎസിൽ പിടിയിൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.