മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ” വിന്റെർ ബെൽ” എന്ന പേരിൽ ക്രിസ്തുമാസ്, ന്യൂയിർ സെലിബ്രേഷൻ സംഘടിപ്പിച്ചു.
സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ജയ്സൺ കൂടാംപളളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ ക്രിസ്തുമസ്, ന്യൂയർ സന്ദേശവും കൈമാറി.
തുടർന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. വൈസ് പ്രസിഡൻ്റ് ശ്രീകുമാർ കറ്റാനം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.