മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഡോജ്ജ്വല തുടക്കം. കഴിഞ്ഞ ദിവസം സിഞ്ചിലെ അൽ അഹ്‌ലി ക്ലബിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ് മദ് അബ്ദുൽ വാഹിദ് ഖറാത്ത നിർവഹിച്ചു.പാർലമെൻ്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യ അതിഥിയായി. കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരിപാടിയിൽ ആദരിച്ചു.

തഹിയ്യ ഫാറൂഖിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ
ദാറുൽ ഈമാൻ കേരള മദ്റസകളുടെ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിക്കുകയും അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് സ്വാഗതമാശംസിക്കുകയും വാർഷികാഘോഷക്കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് മുഹ് യുദ്ദീൻ സമാപനം നിർവഹിക്കുകയും ചെയ്തു. മദ്റസ രക്ഷാധികാരിയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റുമായ സുബൈർ എം.എം, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഖാലിദ് സി, പി.ടി.എ പ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ എന്നിവർ ആശംസകൾ നേർന്നു. യുത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ധീൻ, എം.ടി.എം പ്രസിഡൻ്റുമാരായ സബീന ഖാദർ, നസ്നിൻ അൽതാഫ്, ഫ്രൻഡ്സ് അസോസിയേഷൻ വനിത ആക്ടിംഗ് പ്രസിഡൻ്റ് സാജിദ സലീം, മദ്റസ അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.യൂനുസ് സലീം പരിപാടി നിയന്ത്രിച്ചു.