മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇന്റെർണൽ വോളിബോൾ മൂന്നാം വർഷ ടൂർണമെന്റ്ൽ റിഫ ഏരിയ ജേതാക്കളും, ആതിഥേയരായ ഹിദ്ദ് – അറാദ് ഏരിയ റണ്ണേഴ്സ് അപ്പും, മൂന്നാം സ്ഥാനം ബുദയ്യ ഏരിയയും കരസ്തമാക്കി.ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രെഷറർ ശനീഷ് സദാനന്ദൻ, വോളിബോൾ ടൂർണമെന്റ് കോഡിനേറ്റേർസായ ഷിന്റോ ജോസഫ്, രാജേഷ് പന്മന എന്നിവർ ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. മാലിക് ശമസ് കളി നിയന്ത്രണം നടത്തി.
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ, സ്പോൺസർ പ്രതിനിധികളായ എൻ.ടി.ടി ഗ്ലോബലിനെ പ്രതിനിധീകരിച്ചു ദസ്തഹീർ , ഗ്യാരേജ് 2020, ഡോ. ജെയ്സ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കളിക്കാരെ അഭിവാദ്യം ചെയ്തു. വിജയികളെ അനുമോദിച്ചു.ബെസ്റ്റ് പ്ലയെർ ആയി ബുദയ്യ ഏരിയ ടീം അംഗം ഫഹദിനെ തിരഞ്ഞെടുത്തു.
ദേശീയ, ഏരിയ കോർ ഭാരവാഹികൾ, എക്സിക്യൂട്ടീവ് മെമ്പർമാർ, സ്പോൺസേഴ്സ് പ്രതിനിധികൾ എന്നിവർ വിജയികൾക്ക് ട്രോഫിയും, മെഡൽ വിതരണവും നടത്തി.