മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഫഷനൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി ബെസ്റ്റ് കണ്ടന്റ് ക്രീയേറ്റർ കോൺടസ്റ്റ് സംഘടിപ്പിക്കുന്നു.
കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈനുമായി സഹകരിച്ചു കൊണ്ട് ജനുവരി 30, 31 തിയതികളിൽ ഹൂറയിലെ അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫുട്ബോൾ മത്സരം നടക്കുന്നത്.
മത്സരാർത്ഥികളുടെ ഒരു മിനിറ്റിനു താഴെ ദൈർഘ്യമുള്ള പോർട്രൈറ്റ് വീഡിയോ ജനുവരി 22 ന് മുമ്പായി, മത്സരാർത്തിയുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഐ.വൈ.സി.സി ബഹ്‌റൈനെ ടാഗ് ചെയ്തു പോസ്റ്റ് ചെയ്യാം. ടാഗ് ചെയ്യാൻ #Keralayouthcup2025, #IyccBahrain എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കാം.
ജനുവരി 29 രാത്രി 8 വരെ ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉള്ള വീഡിയോയുടെ മത്സരാർത്ഥിയെ ആയിരിക്കും വിജയി ആയി പ്രഖ്യാപിക്കുക.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ, ഫുട്ബോൾ പബ്ലിസിറ്റി കൺവീനർ ബേസിൽ നെല്ലിമറ്റം എന്നിവർ അറിയിച്ചു. 39501656, 36937348