മനാമ : കോഴിക്കോട് ജില്ല പ്രവാസി ഫോറം പുതിയ കമ്മിറ്റിയെ പരിചയപെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ വച്ച് ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് കെ ജേക്കബ്, സെക്കന്റ് സെക്രട്ടറി ശ്രീ രവി കുമാർ ജെയിൻ എന്നിവരുമായി കൂടികാഴ്ച നടത്തി.കെപിഫ് പ്രസിഡണ്ട് സുധീർ തീരുനിലത്ത് ജന:സെക്രട്ടറി അരുൺപ്രകാശ്,രക്ഷാധികാരി ജമാൽ കുറ്റിക്കാട്ടൽ, വൈസ്:പ്രസിഡണ്ട് അഖിൽ താമരശ്ശേരി,വനിതാ വിഭാഗം കൺവീനർ സജ്‌ന ഷനൂബ്,കായിക വിഭാഗം കൺവീനർ സുധി ചത്തോത്ത് എന്നിവർ കൂടികാഴ്ച്ചയിൽ സന്നിഹിതരായി
യോഗത്തിൽ, കെപിഎഫ് ഭാരവാഹികൾ ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തലാക്കാനുള്ള ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൾഫ് എയറിന്റെ തീരുമാനം പുനർചിന്തനം നടത്താൻ എമ്പസിയുടെ ഭാഗത്തു നിന്നും ഇടപെടലുകൾ നടത്താനും, പ്രശ്നം പരിഹരിക്കാനുമുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു.പാസ്‌പോർട്ട് പുതുക്കലിനുള്ള പോലീസ് വെരിഫിക്കേഷനിലെ കാലതാമസം കാരണം പ്രവാസി സമൂഹത്തിലുണ്ടാക്കുന്ന ആശങ്കകളും ശ്രദ്ധയിൽ പെടുത്തി.
സംഘടന മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും, ഇനി മുമ്പോട്ടുള്ള സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള രൂപ രേഖയും ഈ അവസരത്തിൽ സമർപ്പിക്കുകയും,കൂടാതെ
കെപിഫ് നെ കേരളത്തിൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള ജനറൽ ബോഡി തീരുമാനം അംബാസിഡരുടെ ശ്രദ്ധയിൽ പെടുത്താൻ
അവസരം ഉപയോഗപ്പെടുത്തി. കെപിഎഫിന്റെ ശ്രമങ്ങൾക്ക് ശ്രീ. വിനോദ് കെ. ജേക്കബ് നന്ദി രേഖപ്പെടുത്തുകയും എംബസിയുടെ തുടർച്ചയായ പിന്തുണ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകുകയും ചെയ്തു.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ പേരിൽ, ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നൽകിയ അചഞ്ചലമായ പിന്തുണയ്ക്കും പ്രതിബദ്ധതയ്ക്കും ബഹുമാനപ്പെട്ട അംബാസഡറിനും എംബസി ഉദ്യോഗസ്ഥർക്കും ഭാരവാഹികൾ ഹൃദയംഗമമായ നന്ദി അറിയിച്ചു.