സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്‌റൈൻന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച വിസ്മയ സന്ധ്യ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി താജുദീൻ വടകര, തെസ്നി ഖാൻ ,സോണി മോഹൻ തുടങ്ങിയവരുടെയും ബഹ്‌റൈനിലെ മറ്റു കലാകാരമാരുടെയും കലാപ്രകടനങ്ങൾ തിങ്ങി നിറഞ്ഞ സദസ്സിനെ ആവേശത്തിലാഴ്ത്തി.ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന പ്രോഗ്രാമിന് ജനറൽ സെക്രട്ടറി മായ അച്ചു സ്വാഗതവും പ്രസിഡന്റ് ഹലീമ ബീവി അധ്യക്ഷതയും വഹിച്ചു.മുഖ്യഥിതി കാത്തു സച്ചിൻദേവ് ഉൽഘാടന കർമ്മം നിർവഹിച്ചു. മുഖ്യ രക്ഷാധികാരി ഷക്കീല മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ഷംല നസീർ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഡോക്ടർ പിവി ചെറിയാൻ, ഇവന്റ് കോർഡിനേറ്റർ മണിക്കുട്ടൻ,ജനറൽ കൺവീനർ അൻവർ നിലമ്പുർ, ഷോ ഡയറക്ടർ മനോജ് മയ്യന്നൂർ, വൈസ് ചെയർന്മാൻ ഇവി രാജീവൻ ബിഎംസി പ്രധിനിധി ജെമി ജോൺ, സ്പോൺസർമാരായ വൈഭവ് ദത്ത്,നിസാർ പലയാട്ട്,നൗഷാദ് അലി, ഫാറൂഖ്, ഫർഹാൻ,ഹംദാൻ, മുനാവിർ, ഹരീഷ് നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈനിലെ 45 വർഷത്തെ വിവിധ മേഖലയിലെ നിസ്സീമമായ സേവനത്തിനുള്ള അവാർഡ് ഡോക്ടർ പിവി ചെറിയാന് നൽകി ആദരിച്ചു.രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്തിനുള്ള മൊമെന്റോ കൈമാറി.ഗോപലേട്ടൻ, സിബി കെ തോമസ്, വിജയൻ കരുമല, ഗഫൂർ മയ്യന്നൂർ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മായരാജു,ശോഭ, ഉസൈബ, അനിത,
ഫാത്തിമ, ആഷ,റുബി,റജില, ഗിരിജ,ജാമില, ലൗലി എന്നിവരും പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ ജേക്കബ് തേക്കുതോട്, ജ്യോതിഷ് പണിക്കർ, അബ്ദുൽ മൻഷീർ,തോമസ് ഫിലിപ്പ്,സലാം മമ്പാട്ടുമൂല, മറ്റു അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, മനോജ് വടകര,നിസാർ കൊല്ലം,,ജമാൽ കുറ്റിക്കാട്ടിൽ,അനസ് റഹീം, കാസിം പാടത്തുകയിൽ, ഷിബിൻ തോമസ്,ജിബി ജോൺ മറ്റു സാംസ്‌കാരിക, സംഘടനാ നേതാക്കന്മാരും സന്നിഹിതരായി.രാജേഷ് പെരുങ്കുഴി പ്രോഗ്രാം അവതാരകനായി, ജനറൽ കൺവീനർ നന്ദിയും പറഞ്ഞു.