മനാമ : ഒഐസിസി വനിതാവിഭാഗം ദേശീയ സെക്രട്ടറി ഷംന ഹുസൈന് ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗം ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒഐസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ വച്ച് യാത്രയയപ്പ് നൽകി . ഉദ്യോഗാർത്ഥം ആണ് ഷംന ഹുസൈനും കുടുംബവും സൗദി അറേബ്യയിലേക്ക് പോകുന്നത് . ഷംന ഹുസൈനും,കുടുംബവും ഒഐസിസി ക്കും വനിതാവിഭാഗത്തിനും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
കഴിഞ്ഞകാലങ്ങളിൽ ഷംന ഹുസൈൻ നയിച്ച വിവിധ പ്രവർത്തനങ്ങൾ സംഘടനയെ കൂടുതൽ സജീവമാക്കി, വനിതാവിഭാഗത്തിന്റെ വളർച്ചയ്ക്കും ശക്തിപ്പെടുത്തലിനും വലിയ പങ്കുവഹിച്ചു. അവരുടെ പ്രോത്സാഹനവും നേതൃത്വം കഴിവുകളും സംഘടനയിലെ മറ്റംഗങ്ങൾക്ക് പ്രചോദനമായി എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് അധ്യക്ഷത വഹിച്ചു യോഗത്തിൽ ഒഐസിസി വനിതാ വിഭാഗം നേതാക്കളായ സെഫി നിസാർ, ഷീജ നടരാജൻ, ആനി അനു, ബ്രയിറ്റ് രാജൻ, ബിന്ദു റോയ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.