ബഹ്റൈൻ മലയാളി ഫോറം മൻമോഹൻ സിംഗ്,എം. ടി വാസുദേവൻ നായർ,പി. ജയചന്ദ്രൻ,ദിനേശ് കുറ്റിയൽ അനുസ്മരണ യോഗം ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ചു.
സംഘടനാ പ്രസിഡന്റ് അജി.പി. ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു. ആമുഖപ്രഭാഷണം നടത്തിയ ഇ.വി രാജീവൻ 1991ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും, ബാങ്ക് ഓഫ് ജപ്പാനിലും 46.91 ടൺ ഗോൾഡ് പണയം വെച്ച് 400 മില്യൺ ഡോളർ കടമെടുത്ത ദുർബലാവസ്ഥയിൽ ആയിരുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കൈപിടിച്ചു കയറ്റുന്നതിൽ നിർണായകമായ പങ്കുവഹിച്ച സാമ്പത്തിക വിദഗ്ധനാണ് മൻമോഹൻ സിംഗ് എന്നും, പതിനാറായിരത്തിൽപരം പാട്ടുകൾ പാടിയ പി. ജയചന്ദ്രൻ മലയാളിയുടെ ഗാനാ സ്വാദനത്തെ തന്നെ മാറ്റിമറിച്ച വിരലിലെണ്ണാവുന്നവരിൽ പ്രഥമഗണനീയമാണ് എന്നും, പെരിങ്ങോം ആണവ നിലയത്തിനെതിരെയും മുത്തങ്ങ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു, മൂന്നാർ കയ്യേറ്റത്തിന് വി. എസ് നടത്തിയ പോരാട്ടത്തിന് കൂടെനിന്നും എം. ടി വാസുദേവൻ നായർ ഏറ്റവും നിർണായകഘട്ടത്തിൽ കാണിച്ചിട്ടുള്ള സാമൂഹിക പ്രതിബദ്ധത ചൂണ്ടിക്കാണിച്ചും സംസാരിച്ചു .
വോയിസ് ഓഫ് ആലപ്പിയുടെ സെക്രട്ടറി ധനേഷ്. എം.പിള്ളൈ മൻ മോഹൻ സിംഗ് ധനകാര്യ മന്ത്രി ആയിരുന്നപ്പോഴും, റിസർവ്ബാങ്ക് ഗവർണർ ആയിരുന്നപ്പോഴും, രണ്ടുതവണ പ്രധാനമന്ത്രി ആയിരുന്നപ്പോഴും ഒക്കെത്തന്നെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് നൽകിയിട്ടുള്ള സംഭാവന വളരെ വലുതാണ് എന്ന് പറഞ്ഞ് മൻമോഹൻ സിംഗിനെ അനുസ്മരിച്ചു.
നേരിൽ കണ്ടിട്ടില്ലെങ്കിലും എം.ടി വാസുദേവൻ നായർ എഴുത്തുകാരൻ എന്ന നിലയ്ക്ക് തനിക്ക് നൽകിയ പ്രചോദനം വിലമതിക്കാനാവാത്തതാണെന്ന് എം ടി കൃതികളിലൂടെ സൂക്ഷ്മതയോടെ കടന്നുചെന്നുകൊണ്ട് നോവലിസ്റ്റ് ആദർശ് മാധവൻകുട്ടി മാധവൻകുട്ടി അനുസ്മരിച്ചു.
ദിനേശ് കുറ്റിയിലിനെ അനുസ്മരിച്ചുകൊണ്ട് മൂന്നുവർഷം മുൻപ് രൂപംകൊണ്ട ബഹ്റൈൻ മലയാളി ഫോറം അതിന്റെ കർത്തവ്യം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്ന രീതിയിൽ ദിനേശിനെ ഈ വർഷവും അനുസ്മരിക്കുമ്പോൾ ദിനേശ് നാടകരംഗത്ത് ചെയ്ത സേവനങ്ങൾ എത്രമാത്രം വലുതാണെന്ന് തെളിയിക്കുന്നു എന്നും. പുരികംകൊണ്ടും, ചെവികൾ കൊണ്ടും, വിരലുകൾ കൊണ്ടുപോലും അഭിനയിക്കുന്ന അതുല്യ നടനാണ് ദിനേശ് കുറ്റിയിൽ എന്ന് ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ കണ്ട അനുഭവം അനുസ്മരിച്ചുകൊണ്ട് ആർ. പവിത്രൻ സംസാരിച്ചു. തുടർന്ന് എസ്. എം .പിള്ളൈ, ഗോപാലേട്ടൻ, ജേക്കബ് തേക്കിൻ തോട്,
സുനീഷ് മാവേലിക്കര, ഷറഫ്,ജ്യോതിഷ് പണിക്കർ, അജിത് കുമാർ, തോമസ് ഫിലിപ്പ്, വിനോദ് ദേവൻ, മായ അച്ചു, ശിവാംബിക തുടങ്ങിയവർ അനുസ്മരിച്ചു.
രജിതാ സുനിൽ,അമ്പിളി ഇബ്രാഹിം, പ്രഹ്ലാദൻ, മൻഷീർ,സൽമാൻ ഫാരിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റെജീന ഇസ്മയിൽ പരിപാടി നിയന്ത്രിച്ചു. പ്രോഗ്രാം കോഡിനേറ്റർ മനോജ് പിലിക്കോട് നന്ദി പറഞ്ഞു.