മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി ആറാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി ജനുവരി 24ന് വെള്ളിയാഴ്ച്ച രാവിലെ 8.00മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൻ്റെ സഹായത്തോടെ ഏട്ടാമത് രക്‌തദാന ക്യാമ്പ് നടത്തുന്നു.
മൂന്നു മാസംതോറും കെ പി ഫ് നടത്തി വരുന്ന രക്‌തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുക്കുകയും, അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്ക് കെപിഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയുമായി +973 36270501 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും പ്രസിഡണ്ട് സുധീർ തിരുനിലത്ത്i ജനറൽ സെക്രട്ടറി അരുൺപ്രകാശ് എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു.