മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി ആറാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൻ്റെ സഹായത്തോടെ രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ
ഏട്ടാമത് രക്‌തദാന ക്യാമ്പ് നടത്തി,
100 ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം ആശംസിച്ചു പ്രസിഡണ്ട് സുധീർ തീരുനിലത്ത് ആദ്യക്ഷത വഹിച്ച, ചടങ്ങ് ഡോ. ഹസൻ ഈദ് ബുക്കമസ്
(പാർലമെന്റ് അംഗം
വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാൻ)ഔപചാരികമായി ഉത്ഘാടനം ചെയ്തു സംസാരിക്കുകയും കെപിഫ് ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും മുൻപോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും അറിയിച്ചു. സൽമാനിയ ആശുപത്രിയെ പ്രതിനിഥീകരിച്ചുകൊണ്ട് സക്ന സയീദ് അൽ ഗനാമി സ്മിത സുജു എന്നിവർ പങ്കെടുക്കുകയും രക്ഷാഷധികാരികളായ K T സലീം ജമാൽ കുറ്റികാട്ടിൽ അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു വനിതാ വിഭാഗം കൺവീനർ സജ്‌ന ഷനൂബ് നിയന്ത്രിച്ച ചടങ്ങിന് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി രേഖപ്പെടുത്തി എക്സിക്യൂട്ടീവ് മെമ്പർമാരും വനിതാ വിങ്ങും ക്യാമ്പിന് നേതൃത്വം നൽകി .സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ പാത്തോളജി വിഭാഗം ബ്ലഡ് ബാങ്ക് മേധാവി ഡോക്ടർ ഫക്രിയ അലി ദർവിഷിനും അവരുടെ സമർപ്പിത സംഘത്തിനും അവരുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അസാധാരണ സേവനത്തിനും ഹൃദയംഗമമായ നന്ദിയും സംഘടന രേഖപ്പെടുത്തി.
മൂന്നു മാസംതോറും കെ പി ഫ് നടത്തി വരുന്ന രക്‌തദാന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി വരുന്നു, അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർ കെപിഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയുമായിയി +973 36270501 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു