Monday, September 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വലമായ തുടക്കം

by News Desk
January 25, 2025
in BAHRAIN
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വലമായ തുടക്കം

മനാമ: ഇന്ത്യൻ സ്‌കൂളിന്റെ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച ജനുവരി 23ന് സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ

ഉജ്ജ്വലമായ തുടക്കം കുറിച്ചു. അക്കാദമിക മികവിന്റേയും സാംസ്കാരിക വൈവിധ്യത്തിന്റെയും  സാമൂഹ്യ  സേവനത്തിന്റെയും പൈതൃകം ആഘോഷിക്കുന്ന സ്‌കൂളിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ഉദ്ഘാടന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ആസൂത്രണ, ലൈസൻസിംഗ് അസി. അണ്ടർ സെക്രട്ടറി  ഡോ. സന സെയ്ദ് അബ്ദുല്ല അൽ ഹദ്ദാദ്, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡയറക്ടർ  ലുലുവ ഗസൻ അൽ മെഹന്ന എന്നിവർ സന്നിഹിതരായി ഒപ്പം ബിസിനസ്  പ്രമുഖരായ  ലാൽചന്ദ് ഗജരിയ, ബാബു കേവൽറാം, നെവിൻ മെഗ്‌ചിയാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അധ്യക്ഷനായി. മികവിനോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയെയും ഒരു ആഗോള സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സ്കൂളിന്റെ പങ്കിനെയും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. സ്കൂളിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഉജ്ജ്വലമായ ഘോഷയാത്രയായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ പ്രത്യേകത. പതിനൊന്നാം ക്ലാസിലെ  ജോഹാൻ ജോൺസൺ ടൈറ്റസ് രൂപകൽപ്പന ചെയ്ത പ്ലാറ്റിനം ജൂബിലി ലോഗോ ചടങ്ങിൽ  പ്രകാശനം ചെയ്തു.
പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ പ്രിൻസ് എസ് നടരാജന്റെയും കമ്മ്യൂണിറ്റി നേതാവായ  മുഹമ്മദ് ഹുസൈൻ മാലിമിന്റെയും നേതൃത്വത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്.
സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ  ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും  അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ്  ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ ആൻഡ് അക്കാദമിക്  അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായി ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഒരു രൂപരേഖ  അവതരിപ്പിച്ചു. ആലേഖ് പെയിന്റിംഗ് മത്സരം, വിദ്യാഭ്യാസ കോൺക്ലേവ്, സംഗീത കച്ചേരി, സാഹിത്യോത്സവം, നൃത്ത പ്രകടനം, ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവയും  സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതികളും  ഒരു വർഷത്തിനകം നടപ്പാക്കും. നിരവധി വ്യവസായ  പ്രമുഖരും  കമ്മ്യൂണിറ്റി നേതാക്കളും മുൻ ഭരണസമിതി  അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജുസർ രൂപവാല, ഭഗവാൻ അസർപോട്ട, വിജയ് കുമാർ മുഖിയ, ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ തോമസ്, സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, മുൻ ചെയർമാൻ എബ്രഹാം ജോൺ, മുൻ സെക്രട്ടറി സജി ആന്റണി, ഷാഫി പാറക്കട്ട, വിപിൻ കുമാർ, ജേക്കബ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. സ്കൂളിന്റെ 75 വർഷത്തെ ചരിത്ര യാത്രയെക്കുറിച്ചുള്ള  വീഡിയോ  ശ്രദ്ധേയമായിരുന്നു. പതിനൊന്നാം ക്ലാസ്  വിദ്യാർത്ഥികളായ മാധവ് മനോഹർ , ജോനാഥൻ എബ്രഹാം ദിൽസൺ  എന്നിവരാണ് ഈ വിഡിയോ ഒരുക്കിയത്. പന്ത്രണ്ടാം ക്ലാസ്  വിദ്യാർത്ഥി തന്മയ്  രാജേഷാണ് വിവരണം നിർവഹിച്ചത്. ലോഗോ ആനിമേഷൻ ഒരുക്കിയത് പതിനൊന്നാം ക്ലാസ്  വിദ്യാർത്ഥി ഗോർഡൻ ഗോഡ്വിൻ എടച്ചേരിലാണ്. പൂർവ്വ വിദ്യാർത്ഥിനി  ബീന ബാബു നൃത്തസംവിധാനം നിർവഹിച്ച ഒരു ഉജ്ജ്വലമായ ഫ്ലാഷ് മോബ് കാണികളെ  ആകർഷിച്ചു. ജൂനിയർ കാമ്പസിലെ കുരുന്നുകൾ അറബിക്  നൃത്ത പ്രകടനത്തിലൂടെ മനം കവർന്നു. സ്കൂളിന്റെ സമ്പന്നമായ പൈതൃകത്തിന് ആദരവുമായി  ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ  രചിച്ച ഗാനം സ്റ്റാഫ്   അവതരിപ്പിച്ചു. ജഷൻമാൽ ഗ്രൂപ്പ് ഡയറക്ടർ ടോണി ജഷൻമാളും  മുൻ അധ്യാപിക എഡ്ന സെക്വേരയും സ്കൂളിന്റെ ആഘോഷത്തിന് ഹൃദയംഗമമായ വീഡിയോ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു.
സ്‌കൂൾ  വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രാർത്ഥനാ നൃത്തത്തിലൂടെയാണ് നേരത്തെ സാംസ്കാരിക പരിപാടി തുടങ്ങിയത് . തുടർന്ന്  ദേശീയ ഗാനാലാപനവും വിശുദ്ധ ഖുർആൻ പാരായണവും നടന്നു.  പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും  സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. ധന്യ സുമേഷ്,പ്രജീഷ ആനന്ദ്,സുമി മേരി ജോർജ്,കവിത ഗോപകുമാർ എന്നിവരുടെ മാർഗനിർദേശത്തിൽ  ഹെഡ്ബോയ് ഷാൻ ഡയമണ്ട് ലൂയിസ് (12J), ഹെഡ്ഗേൾ അബിഗെയിൽ എല്ലിസ് ഷിബു (12B), ഇവാന റേച്ചൽ ബിനു (10J) എന്നിവർ അവതാരകരായിരുന്നു.
ShareSendTweet

Related Posts

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.
BAHRAIN

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.

August 27, 2025
എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
BAHRAIN

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

August 21, 2025
കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
BAHRAIN

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

August 21, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 21, 2025
സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു
BAHRAIN

സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

August 17, 2025
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു
BAHRAIN

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

August 17, 2025
Next Post
ഡിസിസി-ട്രഷറര്‍-എന്‍എം-വിജയന്റെയും-മകന്റെയും-ആത്മഹത്യ;-ഐസി.-ബാലകൃഷ്ണന്‍-എംഎല്‍എ-അറസ്റ്റില്‍

ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍

ബറാക്-ഒബാമയും-നടി-ജെന്നിഫർ-അനിസ്റ്റനും-തമ്മിൽ-പ്രണയത്തിലാണെന്ന്-റിപ്പോർട്ടുകൾ!

ബറാക് ഒബാമയും നടി ജെന്നിഫർ അനിസ്റ്റനും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ!

മലയാള-സിനിമയിലെ-ഷെർലക്-ഹോംസും-വാട്സണുമായി-ഡൊമിനിക്കും-വിക്കിയും;-കയ്യടി-നേടി-മമ്മൂട്ടി-ഗോകുൽ-സുരേഷ്-ടീം

മലയാള സിനിമയിലെ ഷെർലക് ഹോംസും വാട്സണുമായി ഡൊമിനിക്കും വിക്കിയും; കയ്യടി നേടി മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം

Recent Posts

  • കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
  • രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
  • ഇന്നത്തെ രാശിഫലം: 2025 സെപ്റ്റംബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഇന്ത്യ ജപ്പാനെപ്പോലെ ചിന്തിക്കണം; എങ്കിൽ ഇന്ത്യയിൽ ഒരോ വ്യക്തിക്കും ഒരു കാർ സ്വന്തമാക്കാമെന്ന് മാരുതി ചെയർമാൻ
  • ബൈക്കിൽ പോകവെ തെരുവുനായ കുറുകെ ചാടി; തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ച് ഗുരുതര പരിക്ക്

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.