മനാമ : ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബി. കെ. കെ ) അൽഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച്, ജനുവരി 31 ന് വെള്ളിയാഴ്ച അദിലിയയിലുള്ള മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
രാവിലെ എട്ടു മുതൽ പതിനൊന്നര വരെയുള്ള മെഡിക്കൽ ക്യാമ്പിൽ രക്ത പരിശോധനയും, ഡോക്ടറെ കാണാനുള്ള സൗകര്യവും സൗജന്യമായിരിക്കുമെന്ന് ബി. കെ. കെ. സെക്രട്ടറി അനൂപ് അഷറഫും, പ്രസിഡന്റ് എം. പി. ബെന്നിയും അറിയിച്ചു.