മനാമ: ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻമിഡിലീസ്റ്റ് റീജിയണും ആതുര സേവനത്തിൽ പ്രശസ്തരായ കിംസ് ഹെൽത്തുംചേർന്ന് സംഘടിപ്പിച്ച വാക്കത്തോൺ 2025ന്റെ ഭാഗമായി ഡബ്ലൂ എം എഫ് ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെനേതൃത്വത്തിൽ.ഡബ്ലൂ എം എഫ് ഹെൽത്ത് കോർഡിനേറ്റർ ഡോ. ലാൽ കൃഷ്ണപിന്തുണയോടെ സ്റ്റാർവിഷൻ ഇവന്റിന്റെ ബാനറിൽ ജനുവരി 31 വെള്ളിയാഴ്ച്ചരാവിലെ 8 മണിക്ക് സീഫ് വാട്ടർ ഗാർഡൻ സിറ്റിയിൽ വച്ച് അതി ഗംഭീരമായി നടത്തി. പ്രസ്തുത പരിപാടി ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ്ഫോളോ അപ്പ് ഡയറക്ടർ യൂസിഫ് യാക്കൂബ് ലോറി ഫ്ലാഗ് ഓഫ് ചെയ്തു. കിംസ്ഹെൽത്തിനെ പ്രതിനിധീകരിച്ചു പ്രശസ്ത ഡോ. മുഹമ്മദ് അബ്ദുൽ നബി അൽസൈഫ് ആരോഗ്യസംരക്ഷണത്തെ കുറിച്ച് വിവരിച്ചു.

ഡബ്ലൂ എം എഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ പ്രസിഡന്റ് മിനി മാത്യുഅധ്യക്ഷ പ്രസംഗം നടത്തി, സെക്രട്ടറി അലിൻ ജോഷി പങ്കെടുത്ത എല്ലാവർക്കുംസ്വാഗതം ആശംസിച്ചു കോർഡിനേറ്റർ ശ്രീജിത്ത് ഫെറോക്,ഡബ്ലൂ എം എഫ്ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമൂവേൽ, മിഡിലീസ്റ്റ് ട്രെഷറാർ മുഹമ്മദ്‌സാലി, മിഡിലീസ്റ്റ് യൂത്ത് ഫോറം കോർഡിനേറ്റർ സുമേഷ് മാത്തൂർ,ഡബ്ലൂ എം എഫ്ബഹ്‌റൈൻ വൈസ് പ്രസിഡന്റ് ജോബി ജോസ്,എക്സിക്യൂട്ടീവ് ഭാരവാഹികൾ, സ്റ്റാർ വിഷൻ ഭാരവാഹി സേതുരാജ് കടക്കൽ എന്നിവർ ആശംസകൾ അറിയിച്ചുസംസാരിച്ചു.എക്സിക്യൂട്ടീവ് മെമ്പർമാരായ സാനുകുട്ടൻ, ജേക്കബ്തെക്കുതോട്,നെൽസൻ വർഗീസ്,ജോയൽ ബൈജു ,ശശിധരൻ,ഷാരോൺ, എന്നിവരും മുതിർന്ന നേതാക്കളായ പ്രതീഷ് തോമസ്,നിത്യൻ തോമസ് ഡോ. ഫൈസൽ,
അശോക് മാത്യു , സിമി അശോക്,ജോഷി വിതയത്തിൽ, റോയി മാത്യു എന്നിവർപരിപാടിക്ക് നേതൃത്വം നൽകിഡബ്ലൂ എം എഫ് ബഹ്‌റൈൻ ട്രെഷറാർ ഡോ. ഷബാനപരിപാടിക്ക് സ്ഥലം ഒരുക്കി തന്ന വാട്ടർ ഗാർഡൻ സിറ്റി അധികൃതർക്കുംപരിപാടിയിൽ പങ്കെടുത്ത വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾക്കും, അതിലുപരി പരിപാടിയുടെ വിജയത്തിനായി പങ്കെടുത്ത 160 ഓളം മെമ്പർമാർക്കുംപ്രത്യകം നന്ദി അറിയിച്ചു.
ഡബ്ലൂ എം എഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ ഒരുക്കിയ പ്രഭാതഭക്ഷണത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.









