മനാമ: പവിഴദ്വീപിലെ തൃശ്ശൂർക്കാരുടെ കൂട്ടായ്മയായ ബഹറിൻ തൃശ്ശൂർ കുടുംബം ( ബി.ടി.കെ.)
യൂണികോൺ ഇവൻ്റുമായി ചേർന്ന് നടത്തിയ സമന്വയം 2025 ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച
വൈകിട്ട് 5 മണി മുതൽ
അദില്യ കാൾട്ടൺ ഹോട്ടലിൽ വച്ച് അത്യധികം ഗംഭീരമായി ആഘോഷിച്ചു.
ചടങ്ങിൽ ബഹറിൻ കേരളീയ സമാജം സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ. ബഹറിൻ ക്യാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി കെ.ടി.സലിം ,
പ്രവാസി ലീഗൽ സെൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത്. ബഹറിൻ കെ.സി.എ. പ്രസിഡണ്ട് ജയിംസ് ജോൺ, സാമൂഹ്യ പ്രവർത്തകരായ സയ്യദ് ഹനീഫ, അമൽദേവ് എന്നിവർ ചടങ്ങിൽ വിശിഷ്ടാധിതികൾ ആയിരുന്നു.
ബി.ടി.കെ. 2025 ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിൽ വച്ച് നടന്നു. ഒട്ടനവധി കലാപരിപാടികളും മെൻ്റലിസം, മാജിക് ഷോ, കൂടാതെ തരംഗ്, പിങ്ക് ബാംഗ് എന്നീ ടീമുകൾ അവതരിപ്പിച്ച സംഗീത നിശയും പരിപാടിക്ക് മാറ്റ് കൂട്ടി. പ്രശസ്ത പോപ്പ് ഗായകൻ
മിച്ച് റോസറിൻ്റെ പ്രകടനം കാണികൾക്ക് വേറിട്ടൊരു അനുഭൂതി നൽകി.
യൂണികോൺ ഇവൻ്റ്സിൻ്റെ നിറ സാന്നിദ്ധ്യം
ബി.ടി.കെ.സമന്വയം 2025 ന് പത്തരമാറ്റ് തിളക്കം വർദ്ധിപ്പിച്ചു.
ബി.ടി.കെ. പ്രസിഡണ്ട് ജോഫി നീലങ്കാവിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലേഡീസ് വിംഗ് പ്രസിഡണ്ട് ഷോജി ജിജോ സ്വാഗതം ആശംസിക്കുകയുംജോയിൻ സെക്രട്ടറി ജതീഷ് നന്തിലത്ത് നന്ദിയും പ്രകാശിപ്പിച്ചു.
സെക്രട്ടറി അനൂപ് ചുങ്കത്ത്, വൈസ് പ്രസിഡണ്ട് അനീഷ് പത്മനാഭൻ, ട്രഷറർ നീരജ് ഇളയിടത്ത് ,നിജേഷ് മാള, വിജോ വർഗ്ഗീസ്, അഷ്റഫ് ഹൈദ്രു, അജിത്ത് മണ്ണത്ത്, വിനോദ് ഇരിക്കാലി, കൂടാതെ എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളും ലേഡീസ് വിംഗ് സെക്രട്ടറി ജോയ്സി സണ്ണി, ട്രഷറർ പ്രസീത ജതിഷ് എന്നിവരും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
ബഹ്റൈനിൽ ബി.ടി.കെ.യുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്ന് മുഖ്യാധിതികൾ അഭിപ്രായപ്പെട്ടു