മനാമ: കേന്ദ്രം തിരസ്ക്കരിച്ച കേരള സംസ്ഥാനത്തിലെ ജനങ്ങളെ സർവ്വ മേഖലയിലും അഭിസംബോധന ചെയ്യുന്ന, വികസന കുതിപ്പിൻ്റെ ലക്ഷ്യബോധം പേറുന്ന, സമ്പൂർണ്ണ ബഡ്ജറ്റ് ആണ് 2025-26 വർഷക്കാലത്തെക്കായി ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് എന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ എന്നിവർ അഭിപ്രായപ്പെട്ടു.
തനത് നികുതി വരുമാനം വർദ്ധിച്ചു കൊണ്ട് അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തുന്ന ബഡ്ജറ്റ് ആണിത്.1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്, ആർഎസ്എസ് നേതൃത്വം നൽകി ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ നിഷ്കരുണം തള്ളിക്കളഞ്ഞ കേരളം ഉറ്റുനോക്കിയ വയനാട് ടൗൺഷിപ്പിന് 750 കോടി രൂപയാണ് മാറ്റി വെക്കുമ്പോൾ ‘ കുട്ടനാട് വികസനത്തിന് 100 കോടി രൂപ നീക്കി വെക്കുന്നു.കാർഷിക മേഖലയിൽ 3000 കോടിയുടെ പാക്കേജ് നടപ്പിലാക്കാൻ ഉദ്ദേശിക്കുമ്പോൾ തന്നെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെ ഒരു ഗഡു എപ്രിൽ മാസത്തിൽ വിതരണം ചെയ്യപ്പെടാനും തയ്യാറാവുന്നു.
ദിവസ വേതനക്കാരുടെ വേതനം അഞ്ച്ശതമാനം വർദ്ധിപ്പിക്കും. സാമൂഹ്യ ക്ഷേമപെൻഷൻ സമയബന്ധിതമായി കൊടുക്കും. പങ്കാളിത്ത പെൻഷൻ പകരം അഷ്വേഡ് പെൻഷൻ പദ്ധത ആരംഭിക്കും,കാരുണ്യ പദ്ധതിക്ക് 700 കോടി, എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ, ഇതാവട്ടെ ഇന്ത്യയിലെ ഒരു സംസ്ഥാനവും ഇതുവരെ നടപ്പിലാക്കാത്തതാണ്.
108 ആംബുലൻസ് പദ്ധതിക്ക് 80 കോടി രൂപ, ഇ- ഹെൽത്ത് പദ്ധതിക്ക് 27.60 കോടി രൂപ, വയോജന പരിചരണത്തിന് 50 കോടി രൂപ,അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് 60 കോടി രൂപ, കാൻസർ ചികിത്സക്കായി 152.5 കോടി രൂപ എന്നിവയും ഓരോ മേഖലയെയും പ്രത്യേകം പ്രത്യേകം പരിഗണിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്.
മത്സ്യബന്ധന വികസനത്തിന് 200 കോടി രൂപ ,വയനാട് തോട്ടം മേഖലയുടെ ഉന്നമനത്തിനായി മൂന്നുകോടി രൂപ, ഹാൻഡ്‌സിന് 20 കോടി രൂപ, ഒരു ലക്ഷം ഭവനങ്ങൾ ഗ്രാമീണ മേഖലയിൽ നിർമ്മിക്കാൻ ലൈഫ് മിഷൻ പദ്ധതിക്ക് 1160 കോടി രൂപ.നഗരപ്രദേശത്തിലെ ഇടത്തരക്കാർക്ക് സഹകരണ ഭവന പദ്ധതി, മത്സ്യത്തൊഴിലാളികൾക്ക് വീട് നന്നാക്കാനുള്ള പദ്ധതി’ തീരദേശത്ത് മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ,ട്രാൻസ്ജെൻഡർ ക്ഷേമം മഴവില്ല് പദ്ധതിക്കായി 5.5 കോടി രൂപ . ഉൾനാടൻ ജലഗതാഗതം 500 കോടി , ആശുപത്രികൾക്ക് ആവശ്യമായ മരുന്ന് സംഭരിക്കാൻ കെ.എസ്. ഡി. പിക്ക് 20 കോടി രൂപ, പൊതു മേഖല ഗതാഗത സർവീസ് ത്വരിതഗതിയിലാക്കാൻ പുതിയ ബസ് വാങ്ങാനായി കെഎസ്ആർടിസിക്ക് 17 കോടി രൂപ, കൊച്ചി മെട്രോയ്ക്ക് 289 കോടി, എന്നിങനെ തുകകൾ മാറ്റിവയ്ക്കുമ്പോൾ ബഡ്ജറ്റ് സർവ്വതല സ്പർശിയാവുന്നു.
സ്കൂളുകളിൽ സൂപ്പർ കമ്പ്യൂട്ടറിംഗ്കേന്ദ്രം.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി, ഇന്ത്യയിൽ ആദ്യമായി ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്ക് 30 കോടി രൂപ കണ്ണൂർ വിമാനത്താവളം അടിസ്ഥാന സൗകര്യ വികസനത്തിന് 7 5.5 1 കോടി രൂപ കെഎസ്ഇബിക്ക് 1 0 8 8 .8 കോടി രൂപ നോർക്കയ്ക്ക് 101 കോടി രൂപ, നാട്ടിൽ ഇപ്പോൾ ഭീതി ഉണർത്തുന്ന മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ വനസംരക്ഷണ പദ്ധതിക്ക് 8കോടി രൂപ പച്ചക്കറി വികസനത്തിന് 7 8.45 കോടി രൂപ, എ ഐ വികസനം 10 കോടി രൂപ, വ്യാവസായിക മേഖലയ്ക്ക് 1831 കോടി രൂപ,സ്റ്റാർട്ടപ്പുകളെ സ്വയം പര്യാപ്തമാക്കാൻ ഒമ്പത് കോടി.കൈത്തറി മേഖലയ്ക്ക് 56 കോടി രൂപ, കയറു മേഖലയ്ക്ക് 107.64 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 15,980.49 കോടി എന്നിങ്ങനെ പദ്ധതി തുകകൾ വകയിരുത്തുമ്പോൾ നാളെയുടെ കേരളം എന്തായിരിക്കണം എന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിശാല വികസന കാഴ്ചപ്പാടുകൾ പ്രവർത്തി പഥത്തിലേക്കെത്തിക്കാൻ ഉള്ള ധിരമായ നടപടിയായി ബഡ്ജറ്റിനെ പ്രവാസികൾ വിലയിരുത്തുന്നതായി ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു.









