മനാമ : ഐ .സി .എഫ് ഇസാടൗൺ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു . “തല ഉയർത്തി നിൽക്കാം ” എന്ന ശീര്ഷകത്തിൽ നടന്ന മെമ്പർഷിപ് കാമ്പയിൻ നു ശേഷം നടന്ന വാർഷിക കൌൺസിൽ ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നിസാമുദ്ധീൻ മദനി ഉത്ഘാടനം ചെയ്തു. സി . കെ . അഹമ്മദ് ഹാജി (പ്രസിഡന്റ് ) അബ്ബാസ് മണ്ണാർക്കാട് (ജനറൽ സെക്രട്ടറി ) സൂപ്പി ഹാജി (ഫൈനാൻസ് സെക്രട്ടറി ) എന്നിവരാണ് പുതിയ ഭാരവാഹികൾ .
ഡെപ്യൂട്ടി പ്രെസിഡന്റുമാരായി ഇമ്പിച്ചിക്കോയ തങ്ങൾ , അഷ്‌റഫ് കണ്ണൂർ , ഷമീർ പട്ടാശ്ശേരി എന്നിവരെയും സെക്രട്ടറിമാരായി റാഷിദ് ഫാളിലി (ഓർഗനൈസിംഗ് &ട്രെയിനിങ്),ഫൈസൽ അലനെല്ലൂർ (അഡ്മിനിസ്ട്രേഷൻ &ഐ .ടി ),ഫിറോസ് ഖാൻ (പി ആർ &മീഡിയ),ഷെനിൽ തൃശൂർ (വുമൺ എംപവര്മെന്റ് ),ബഷീർ അസ്‌ലമി (തസ്കിയ ),മഹ്‌മൂദ് വയനാട് (ഹാർമണി &എമിനൻസി ),അബ്ദുൽ ഫതഹ് (മോറൽ എജുക്കേഷൻ ),ഷിഹാബ് അണ്ടത്തോട് (നോളജ് ),സദഖത് (പബ്ലിക്കേഷൻ ),ബഷീർ ആവള (വെൽഫെയർ &സർവീസ് ),അബ്ദുൽ സലാം കൂരാച്ചുണ്ട് (എക്കണോമിക്‌സ് )എന്നിവരെയും 17 അംഗ സെനറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു .
ഇസാടൗൺ സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ അബ്ബാസ് മണ്ണാർക്കാട് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ഐ സി എഫ് നാഷണൽ പബ്ലിക്കേഷൻ പ്രസിഡന്റ് ശിഹാബുദ്ധീൻ സിദ്ധീഖി , നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി ഷംസു പൂക്കയിൽ എന്നിവർ പുനഃ സംഘടന നടപടികൾക്ക് നേതൃത്വം നൽകി . സലീം കരുനാഗപ്പിള്ളി ആശംസയും റാഷിദ് ഫാളിലി നന്ദിയും പറഞ്ഞു .