മനാമ: വിശുദ്ധ ഖുർആൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം 2025 പ്രൗഢ ഗംഭീരമായി. മനാമ അദാരി പാർക്ക് ന്യൂസീസൺ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സികട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുർആൻ പ്രഭാഷണം നടത്തി.
ഖുർആൻ മാനവരാശിക്ക് മുഴുവൻ വഴി കാട്ടിയാണെന്നും ഖുർആൻ ഉൾക്കൊണ്ട് .സൽകർമ്മങ്ങളിലൂടെ ജീവിതവിശുദ്ധി കൈവരിച്ച് വിജയികളാവാൻ വിശ്വാസികൾ പ്രതിജ്ഞാബന്നരാവണമെന്നും പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ബോദിപ്പിച്ചു രണ്ട് ദിവസങ്ങളിലായി അദാരി പാർക്ക് ന്യൂസീസൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ പ്രഭാഷണം ശ്രവിക്കാൻ ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.
ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ എം.സി.അബ്ദുൽകരീം, പി.എം. സുലൈമാൻ ഹാജി, ഷാനവാസ് മദനി കാസർഗോഡ്, അബ്ദുൽ ഹഖീം സഖാഫി കിനാലൂർ, ശൈഖ് മുഹ്സിൻ മുഹമ്മദ് ഹുസ്സൈൻ മദനി, ഉസ്മാൻ സഖാഫി തളിപ്പറമ്പ്, റഫീക്ക് ലത്വീഫി വരവൂർ, എന്നിവർ സംബന്ധിച്ചു ശമീർ പന്നൂർ സ്വഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു








