മനാമ: അൽ ഫുർഖാൻ സെന്റർ മദ്‌റസ ആനുവൽ ഡേ സംഘടിപ്പിച്ചു. ഇരുപത്തേഴ് വർഷമായി ബഹ്‌റൈനിൽ ധാർമ്മിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന അൽ ഫുർഖാൻ മദ്‌റസയിൽ നിരവധി വിദ്യാർത്ഥികൾ പഠിച്ചുവരുന്നു. മാതാപിതാക്കളോടും മക്കളോടും സ്നേഹ പൂർവ്വം, സകാത്ത്, സോഷ്യൽ മീഡിയ തുടങ്ങിയ വിഷയത്തിലുള്ള സ്കിറ്റുകൾ, ആക്ഷൻ സോങ്ങ്സ്, ദഫ് മുട്ട്, വട്ടപ്പാട്ട്, ഇസ്‌ലാമിക സംഘ ഗാനം, സ്റ്റോറി ടെല്ലിംഗ് തുടങ്ങി വിദ്യാർത്ഥികളുടെ കലാ വൈജ്ഞാനിക പരിപാടികൾക്കും വേദിയായി
ഡേ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്‌ഘാടനം ചെയ്ത ആനുവൽ ഡേ ആഘോഷ പരിപാടികൾക്ക് സാമുഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ, ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി എന്നിവർ ആശംസകൾ അർപ്പിച്ചു. അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതം പറഞ്ഞു. ബഷീർ മാത്തോട്ടം നന്ദി പറഞ്ഞു.
അധ്യാപകരായ ആരിഫ അബ്ദുല്ലാഹ്, ബിനു റഹ്‌മാൻ, ഈഷാ മറിയം, സമീരാ പി, ഹൈഫ അഷ്‌റഫ്, റജിന അബ്ബാസ്, സജ്‌ല മുബാറക്, സാജിദ അബ്ദുൽ കരീം, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മനാഫ് കബീർ, അനൂപ് റഹ്‌മാൻ തിരൂർ, ഇല്ല്യാസ് കക്കയം, യൂസുഫ് കെപി, മുഹമ്മദ് ഷാനിദ് വി, ഹിഷാം കെ ഹമദ്, ഫാറൂഖ് മാട്ടൂൽ, ഇഖ്‌ബാൽ തളിപ്പറമ്പ്, ഫവാസ് സാലിഹ്, മുസ്‌ഫിർ മൂസ, ബാസിത്ത് അനാറത്ത്, മുബാറക് വികെ, ആരിഫ് അഹ്‌മദ്, സബീല യുസുഫ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.