മനാമ: ‘വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക് ‘ എന്ന പ്രമേയത്തിൽ നടക്കുന്ന ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) റമളാൻ കാമ്പയിന് തുടക്കമായി.
ഏപ്രിൽ നാല് വരെ നീണ്ടു നിൽക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഖുർആനിന്റെ മഹത്വം സൗന്ദര്യം സന്ദേശം എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് ‘ഖുർആൻ ദ ലീഡർ ‘ എന്ന പേരിൽ റീജിയൻ തലങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും. കൂടാതെ ഹൽഖതുൽ ഖുർആൻ, മുബാഹസ പണ്ഡിത സംഗമം, സാന്ത്വന സേവന പ്രവർത്തനങ്ങൾ, കമ്യൂണിറ്റി ഇഫ്താർ, സകാത് ഡ്രൈവ്, തുടങ്ങി നിരവധി പദ്ധതികൾ വിവിധ ഘടകങ്ങളിലായി നടക്കും.
ഇത് സംബന്ധമായി ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി. കെ.സി സൈനുദ്ധീൻ സഖാഫി, അഡ്വ എം.സി.അബ്ദുൽകരീം, പി.എം. സുലൈമാൻ ഹാജി, ഷാനവാസ് മദനി കാസർഗോഡ്, അബ്ദുൽ ഹഖീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ഷിഹാബുദ്ധീൻ സിദ്ദീഖി എന്നിവർ സംബന്ധിച്ചു









