മനാമ: യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ (UNIB) അൽഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.പ്രസിഡന്റ് ലിത മറിയത്തിന്റെ അധ്യക്ഷതയിൽ ഇ.വി. രാജീവൻ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്യുകയും സാമൂഹിക പ്രവർത്തകനും UNIB ന്റെ സന്തത സഹചാരിയുമായ സയ്യിദ് ഹനീഫ് (ലൈറ്റ്സ് ഓഫ് കൈൻ്റ്നെസ്സ്), അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ്ആയ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു .
UNIB ന്റെഎക്‌സിക്യുട്ടീവ് അംഗം ആയ ഡോൺ മരിയ ചാക്കോ കാർഡിയാക് അവെറനെസ് ക്ലാസ് എടുക്കുകയും ,അൽഹിലാൽ ഹോസ്പിറ്റൽ നോടുള്ള നന്ദി സൂചകമായി UNIB ഉപഹാരം കൈമാറുകയും ചെയ്തു .മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർമാരായ ശ്വേത ,ആരോമൽ.സെക്രട്ടറി അനു ഷാജിത്ത് ,ജോയിൻ്റ് സെക്രട്ടറി രമ്യ ഗിരീഷ്, പ്രിൻസ് ജെയ്‌സൂർ പ്രിൻസി, ടി. ,പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഷേർളി തോമസ് ,വിഞ്ചു മറിയം ,അർച്ചന എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.