മനാമ: കെഎംസിസി ബഹ്‌റൈൻ എല്ലാ വർഷവും നടത്തി വരാറുള്ള ബഹ്‌റൈനിലെ ഏറ്റവും വലിയ ഗ്രാൻഡ് ഇഫ്താറിന് തകൃതിയായ ഒരുക്കങ്ങൾ നടന്നു വരുന്നു.
കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന സംസ്ഥാന ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത്, വനിതാ വിംഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഹബീബ് റഹ്മാൻ ചെയര്മാനായും, ശംസുദ്ധീൻ വെള്ളികുളങ്ങര ജനറൽ കൺവീനർ ആയും കെ പി മുസ്തഫ ട്രഷറർ ആയുമുള്ള 501 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി പ്രവർത്തനങ്ങൾ തുടങ്ങി. വിവിധ വിങ്ങുകൾ രൂപീകരിച്ചു ചിട്ടയായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
മാർച്ച് 14 ന് വെള്ളിയാഴ്ച ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്ററിയത്തിലാണ് ഗ്രാൻഡ് ഇഫ്താർ.
ഇപ്രാവശ്യത്തെ ഗ്രാൻഡ് ഇഫ്താരിൽ 10000 പേർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ഹബീബ് റഹ്മാൻ, ശംസുദ്ധീൻ വെള്ളികുളങ്ങര കെ പി മുസ്തഫ എന്നിവർ അറിയിച്ചു. നാട്ടിൽ നിന്നും ബഹ്‌റൈനിൽ നിന്നുമായി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് അവർ അറിയിച്ചു.
പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.
ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു.