മനാമ: ഐ സി എഫ് ഉമ്മുൽ ഹസ്സം റീജിയൻ കമ്മിറ്റി സംഘടിപ്പിച്ച റമളാനിൽ എല്ലാ ദിവസവും ഉള്ള ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കുന്നു. ദിവസേന നൂറിൽപരം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സംഘടിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് റീജിയൻ പ്രസിഡന്റ് അബ്ദുറസാഖ് ഹാജി അറിയിച്ചു.
റീജിയന്റെ കീഴിൽ വർഷങ്ങളായി വളെരെ വിപുലമായ ഇഫ്ത്താറാണ് സംഘടിപ്പിക്കുന്നത് ഇനിയും ഇത് തുടരുമെന്ന് റീജിയൻ ജനറൽ സെക്രട്ടറി അഷ്കർ താനൂർ അറിയിച്ചു. ദിവസേനയുള്ള ഇഫ്താറിന് മുൻപ് റീജിയൻ ഡെപ്യൂട്ടി പ്രസിഡന്റ് നസീഫ് അൽ ഹസനി പ്രാത്ഥനക്ക് നേത്രത്വം നൽകുന്നു. ബദർ അനുസ്മരണം, ബുർദ വാർഷികം, ഖത്മുൽ ഖുർആൻ, പ്രാർത്ഥന മജ്‌ലിസും പെരുന്നാൾ ദിനത്തിൽ ഈദ് സംഗമവും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.