മനാമ: മർകസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമളാൻ 21 ന് നടക്കുന്ന മർകസ് ആത്മീയ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. 21 ന് ഉച്ചക്ക് 1 മണിക്ക് ഓൺലൈനിൽ നടക്കുന്ന സംഗമത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ , സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ , മർസൂഖ് സഅദി പാപ്പിനിശ്ശേരി, കെ. സി. സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്വീഫി, അഡ്വ എം. സി .അബ്ദുൾ കരീം,, മൻസൂർ അഹ്സനി എന്നിവർ സംബന്ധിക്കും.
ഐ.സി.എഫ് റീജിയൻ കേന്ദ്രങ്ങളിൽ നടന്ന പ്രകാശനച്ചടങ്ങുകൾക്ക് സയ്യിദ് വി പി എ തങ്ങൾ ദാരിമി ആട്ടീരി, സയ്യിദ് അസ്ഹർ അൽ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് അൽ അദനി തങ്ങൾ, റാഷിദ് ബുഹാരി ഇരിങ്ങണ്ണൂർ, ശംസുദ്ധീൻ സുഹ് രി വയനാട് എന്നിവർ നേതൃത്വം നൽകി.