മനാമ: ബഹ്റൈനിലെ സാമുഹിക പ്രവർത്തകരുടെ ഒത്തുചേരലായി മാറി ഐ.സി.എഫ് എലൈറ്റ് ഇഫ്താർ. മനാമ കെ. സിറ്റി ബിസിനസ്സ് സെന്ററിൽ ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ സാമൂഹിക പ്രവർത്തകരുടെ നിറഞ്ഞ സാന്നിദ്ധ്യം കൊണ്ടും സംഘാടനം കൊണ്ടും വേറിട്ട അനുഭവമായി മാറുകയായിരുന്നു.
ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി രാധാകൃഷ്ണപ്പിള്ള ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്. ഇന്റർ നാഷനൽ വൈസ് പ്രസിഡണ്ട് അഡ്വ: എം.സി. അബ്ദുൾ കരീം, ഡോ. ബാബു രാമചന്ദ്രൻ, സോമൻ ബേബി, അഡ്വ ബിനു മണ്ണിൽ വർഗ്ഗീസ്, സുബൈർ കണ്ണൂർ, മുഹ്സിൻ മുഹമ്മദ് ഹുസൈൻ മദനി, ബോബി പാറയിൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, അബ്രഹാം ജോൺ , ഡോ: മുഹമ്മദ് ഫൈസൽ, പ്രദീപ് പത്തേരി , ഹസ്സൈനാർ കളത്തിങ്കൽ, അസീൽ അബ്ദുറഹ്മാൻ, നജീബ് കടലായി, ഡോ: നജീബ് അബൂബക്കർ , സി വി. നാരായണ, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, കെ. ടി. സലീം, വിനു ക്വിസ്റ്റി, പ്രദീപ് പുറവങ്കര, ശമീർ പന്നൂർ എന്നിവർ സംസാരിച്ചു. മൻസൂർ അഹ്സനി വടകര ഖിറാഅത്ത് നടത്തി.
ഐ.സി.എഫ് നാഷണൽ ഭാരവാഹികളായ മുസ്ഥഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം, സി.എച്ച് അഷ്റഫ്, ശിഹാബുദ്ധീൻ സിദ്ദീഖി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.