Friday, March 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബി. കെ. എസ് കേരളോത്സവം ഗ്രാൻഡ് ഫിനാലെ 31ന്; കലാശ്രീ, കലാതിലകം അവാർഡുകൾ പ്രഖ്യാപിച്ചു

by News Desk
March 30, 2025
in BAHRAIN
ബി. കെ. എസ് കേരളോത്സവം ഗ്രാൻഡ് ഫിനാലെ 31ന്; കലാശ്രീ, കലാതിലകം അവാർഡുകൾ പ്രഖ്യാപിച്ചു

മനാമ: ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവന്ന കേരളോത്സവം 2025ന്റെ ഗ്രാൻഡ് ഫിനാലെ മാർച്ച് 31, തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം. എൽ. എ. മുഖ്യാതിയായി പങ്കെടുക്കുന്ന ചടങ്ങിൽ ദേവ്ജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്ജി, യൂണീക്കോ ഗ്രൂപ്പ് സി. ഇ. ഓ. ജയശങ്കർ വിശ്വനാഥൻ എന്നിവരും അതിഥികളായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി സമ്മാനാർഹമായ നൃത്ത-സംഗീത പരിപാടികൾ, പൊതുസമ്മേളനം, സമ്മാനദാന ചടങ്ങു എന്നിവ നടക്കും.

അന്നേദിവസത്തെ ചടങ്ങുകൾക്കിടയിൽ തന്നെ ഈ വർഷത്തെ ബി.കെ.എസ്. ദേവ്ജി ജി.സി.സി. കലോത്സവത്തിനും തിരിതെളിയും. ഗൾഫ് രാജ്യങ്ങളിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കം എന്ന് ഇതിനോടകം തന്നെ ഖ്യാതി നേടിയ ജി.സി.സി കലോത്സവത്തിന്റെ രജിസ്ട്രേഷനുകൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.

കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാശ്രീ, കലാരത്ന അവാർഡുകളും സമാജം അധികൃതർ പ്രഖ്യാപിച്ചു. 46 പോയിന്റുകളുമായി ശ്രീജിത്ത് ഫാറൂഖ് കലാശ്രീ പട്ടത്തിനു അവകാശിയായപ്പോൾ 44 പോയിന്റുകളുമായി വിദ്യ വൈശാഖ് കലാരത്ന പട്ടത്തിനു അർഹയായി. ഗ്രേഡ് പോയിന്റുകൾക്കു പുറമെ സിനിമാറ്റിക് ഡാൻസിലും ഫോക്ക് ഡാൻസിലും ഒന്നാം സ്ഥാനം, ലൈറ്റ് മ്യൂസിക്കിലും നാടൻ പാട്ടിലും രണ്ടാം സ്ഥാനം എന്നീ നേട്ടങ്ങളിലൂടെയാണ് ശ്രീജിത്ത് കലാശ്രീ പട്ടം കരസ്ഥമാക്കിയത്. ഗ്രേഡ് പോയിന്റുകൾക്കു പുറമെ ഫോക്ക് ഡാൻസിലും ലൈറ്റ് മ്യൂസിക്കിലും മോണോ ആക്ടിലും ഒന്നാം സ്ഥാനം, നാടൻ പാട്ടിൽ മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങളിലൂടെയാണ് വിദ്യ കലാരത്ന പട്ടത്തിനു അർഹയായത്. പോയിന്റ് നിലയിൽ ഒന്നാമതെത്തിയ ഹിന്ദോളം ഹൗസിനു 31ന് നടക്കുന്ന ചടങ്ങിൽ ഹൌസ് ചാംപ്യൻഷിപ് അവാർഡ് സമ്മാനിക്കും.

ജനുവരി 19ന് മലയാള ഉപന്യാസ മത്സരത്തോടെ ആരംഭിച്ച കേരളോത്സവം 2025ന്റെ മത്സരങ്ങൾ അമ്പതു ദിവസ്സങ്ങൾക്കിപ്പുറം മാർച്ച് 10ന് നടന്ന സംഘഗാന മത്സരത്തോടെയാണ് പര്യവസാനിച്ചത്. 2013ൽ അവസാനമായി നടത്തപ്പെട്ട കേരളോത്സവം 11 വർഷങ്ങൾക്കിപ്പുറം പുതിയ കെട്ടിലും മട്ടിലുമാണ് നടത്തപ്പെട്ടത്. സമാജം കുടുംബാംഗങ്ങളെ അഞ്ചു ഹൗസുകളായി തിരിച്ചു നടത്തിയ മത്സരങ്ങൾക്ക് ആവേശപൂർണമായ പ്രതികരണമാണ് ലഭിച്ചിരുന്നത്. 80കൾ പുനരാവിഷ്കരിച്ച ‘എൺപതോളം’, ദൃശ്യ വിരുന്നൊരുക്കിയ ആർട്ട് ഇൻസ്റ്റലേഷൻ, മാസ്സ് പെയിന്റിംഗ് എന്നീ പരിപാടികൾ ജനശ്രദ്ധയും ആഗോള പ്രവാസിമലയാളി സമൂഹത്തിനിടയിൽ പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ആഷ്‌ലി കുര്യൻ മഞ്ഞില ജനറൽ കൺവീനറായും, വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവർ ജോയിന്റ് കൺവീനർമാരായും, വിനയചന്ദ്രൻ നായർ സമാജം ഭരണസമിതിയുടെ പ്രതിനിധിയായുമുള്ള മുപ്പതംഗ സംഘാടക സമിതിയാണ് കേരളോത്സവം 2025ന് ചുക്കാൻ പിടിച്ചത്.

കേരളോത്സവം 2025 ഗ്രാൻഡ് ഫിനാലേയിലേക്കും ജി.സി.സി. കലോത്സവം ഉത്‌ഘാടന പരിപാടിയിലേക്കും എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.

ShareSendTweet

Related Posts

കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

March 18, 2026
മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
Next Post
ഷെഫ്സ് പാലറ്റ് റൈസ് ഫ്യൂഷൻ ഫെസ്റ്റ് ഏപ്രിൽ 1ന്

ഷെഫ്സ് പാലറ്റ് റൈസ് ഫ്യൂഷൻ ഫെസ്റ്റ് ഏപ്രിൽ 1ന്

ബി.കെ.എസ് എഫ് ഈദ് നൈറ്റ് ”ഈദ് മജ്ലിസ് 2025” മാർച്ച് 31ന്.

ബി.കെ.എസ് എഫ് ഈദ് നൈറ്റ് ''ഈദ് മജ്ലിസ് 2025'' മാർച്ച് 31ന്.

എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി; ബഹ്റൈൻ പ്രതിഭ

എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി; ബഹ്റൈൻ പ്രതിഭ

Recent Posts

  • ‘ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ
  • കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്
  • ഒരു ചാനൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാൽപ്പതോളം വ്യാജ വാർത്തകൾ കോൺഗ്രസിനെതിരേ പടച്ചുവിട്ടു!! സുധാകരനെ സ്ഥാനാർഥിയാക്കിയാൽ ഞാൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് ആരാണ് പറഞ്ഞത്? കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്ന് വാർത്ത, എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലെയാണോ കോൺഗ്രസിന്റെ നടപടിക്രമങ്ങൾ?- വി ഡി സതീശൻ
  • ‘ഞാൻ എന്റെ വാക്ക് പാലിച്ചു’, മറ്റന്നാൾ മുതൽ പ്രചാരണത്തിനിറങ്ങും’… ആദ്യം ഇരിക്കൂറിൽ!! ടി.ഒ മോഹനനെ കണ്ട് ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുധാകരൻ,
  • ഇപ്പോൾ ഇറാൻ ഭരിക്കുന്നത് ആരാണെന്ന് ആർക്കറിയാം? ഇറാൻ തകർന്നു, സൈനിക ശേഷി ഏതാണ്ട് പൂർണമായും ഞങ്ങൾ തകർത്തു, ഇനി ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ, ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ ഉള്ള കഴിവില്ല!! അമേരിക്കയെ വലിച്ചിഴച്ചിട്ടില്ല, “പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?”ഗ്യാസ് ഫീൽഡ് ആക്രമിച്ചത് സ്വന്തം തീരുമാനം- നെതന്യാഹു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.