മനാമ: ബഹ്‌റൈനിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്‌മയായ കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ (ഒപ്പരം ) ഈ വർഷത്തെ വിഷു,ഈസ്റ്റർ, ഈദ് ആഘോഷം ഏപ്രിൽ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ മനാമ കെ സിറ്റി ഹാളിൽ വച്ച് നടക്കും. എല്ലാ അംഗങ്ങളും പരിപാടിയിൽ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് രാജേഷ് കോടോത്ത്,ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത്,പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത്ത് എന്നിവർ അറിയിക്കുന്നു.വിവിധ കലാപരിപാടികളും തുടർന്ന് ഡിന്നറും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവരും 3558 7899 (രഞ്ജിത്ത് ) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്









