മനാമ: സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോർഡിന് കീഴിൽ 2025 അധ്യയന വർഷത്തെ പൊതു പരീക്ഷയിൽ ബഹ്റൈൻ ഇസാടൗൺ മജ്മഉ തഅ്ലീമിൽ ഖുർആൻ മദ്റസയിൽ നിന്നും 5,7,10 ക്ലാസുകളിലായി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും മിക്ക കുട്ടികളും A++, A+ കരസ്ഥമാക്കുകയും ചെയ്തു. അഞ്ചാം തരത്തിൽ നിന്നും വിജയിച്ച നിദ ഷറഫ് 600-ൽ 598 മാർക്ക് നേടി ബഹ്റൈനിലെ തന്നെ ടോപ് സ്കോറർ ആയി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അധ്യാപകരും ഐസിഎഫ് നേതാക്കളും പ്രത്യേകം അഭിനന്ദിച്ചു.