വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ, വെള്ളാപ്പള്ളിയുടേത് തന്ത്രപരമായ സമീപനമാണ്, പത്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക് അതൃപ്തി ഒന്നുമില്ല. അദ്ദേഹം അർഹതപ്പെട്ട ആൾ തന്നെ, എന്നാൽ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തം, ആ കെണിയിൽപെടേണ്ട എന്ന് തോന്നി- എസ്എൻഡിപി ഐക്യം വേണ്ടെന്നു വച്ചതിൽ പ്രതികരിച്ച് സുകുമാരൻ നായർ
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോർഡ് ഒന്നിച്ചെടുത്തതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. ഐക്യത്തിൽ നിന്നു പിൻമാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം...









