വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് നീതി വാങ്ങാൻ കഴിയുമോ? സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്, ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്… ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ… ആ അമ്മയ്ക്ക് നീതി വേണം… ആ സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണം… ടി സിദ്ദിഖ്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നടപടി വേണമെന്ന് ടി സിദ്ദിഖ് എംഎൽഎ. ദീപകിന്റേത്...









