മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സംഘടനയായ പ്രവാസി ലീഗൽ സെൽ, ബഹറിനിൽ സ്ഥാപിതമായതിന്റെ മൂന്നാം വാർഷികം ഏപ്രിൽ 30 ബുധനാഴ്ച വൈകീട്ട് ഏഴര മണിക്ക് ഉമൽ ഹസത്തുള്ള കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻറെ (IOM) ചീഫ് ഓഫ് മിഷൻ ആയിഷത്ത് ഇഹ്‌മ ഷെരീഫ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ബഹറിനിലെ ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് ജേക്കബ്, എക്പാറ്റ് പ്രൊട്ടക്ഷൻ സെന്റർ മേധാവി സൗദ് യത്തീം, വിവിധ അംബാസിഡർമാർ, എൽ എം ആർ എ, ഇമിഗ്രേഷൻ അധികൃതർ, സാമൂഹിക സാംസ്കാരിക നേതാക്കന്മാർ എന്നിവർ പങ്കെടുക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓയും ബഹറിൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തും ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജും അറിയിച്ചു.
പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദമായി ക്ഷണിക്കുന്നു എന്നും അവർ അറിയിച്ചു.
കഴിഞ്ഞ മൂന്നു വർഷമായി ബഹറിനിലെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങുകയും നിരവധി പേർക്ക് താങ്ങും തണലും ആകുകയും ചെയ്ത സംഘടനയാണ് പ്രവാസി ലീഗൽ സെൽ.