മനാമ: വോയ്‌സ് ഓഫ് ആലപ്പി – ‘സാന്ത്വനം’ പദ്ധതിയുടെ കീഴിൽ മെയ് 1 ന് മെയ്‌ദിനം ആഘോഷിച്ചു. മനാമ സെൻട്രൽ മാർക്കറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് ഉൾപ്പടെ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്‌തു. ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ നേതൃത്വം നൽകി.
വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം പരിപാടി ഉൽഘാടനം ചെയ്തു. സഹജീവികളോടുള്ള പ്രതിബദ്ധത വിളിച്ചോതുന്ന ഇത്തരം പുണ്യ പ്രവർത്തികൾ വിപുലമായ രീതിയിൽ തുടർന്നും നടത്തണമെന്നും അതിനു വേണ്ട എല്ലാ സഹായവും ചാരിറ്റി വിങ്ങിന് അദ്ദേഹം ഉറപ്പ് നൽകി. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, രക്ഷധികാരി അനിൽ യൂ കെ എന്നിവർ ആശംസകൾ അറിയിച്ചു. കെ കെ ബിജു, റെജി രാഘവൻ, സേതു ബാലൻ, സന്തോഷ്, രെജീഷ് എന്നിവർ നേതൃത്വം നൽകി. സന്തോഷ് ബാബു, സനിൽ വള്ളികുന്നം എന്നിവർ സന്നിഹിതർ ആയിരുന്നു