മനാമ: വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റിയുടെ 2025-2026 കാലയളവിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മെയ് ദിനാഘോഷത്തോടനുബന്ധിച്ച് നൂറോളം തൊഴിലാളികൾക്ക് ഭക്ഷണം നൽകുകയും അവർക്കൊപ്പം മെയ് ദിനം ആഘോഷിക്കുകയും ചെയ്തു. സൽമാനിയയിലെ ഏ.സി.എം.ഇ ക്യാമ്പിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ് ഉൽഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ അധ്യക്ഷൻ ആയ യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം, ചാരിറ്റി വിംഗ് കൺവീനർ അജിത് കുമാർ, ഏരിയ വൈസ് പ്രസിഡന്റ് അതുൽ സദാനന്ദൻ, പ്രോഗ്രാം കോർഡിനേറ്റർ അരുൺ ദേവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ സെക്രട്ടറി അൻഷാദ് റഹീം സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ ട്രഷറർ രാജേഷ് കുമാർ നന്ദി അറിയിച്ചു. വോയ്‌സ് ഓഫ് ആലപ്പിയുടെ ജീവകാരുണ്യ പദ്ധതിയായ ‘സാന്ത്വനം’ പദ്ധതി യിൽ ഉൾപ്പെടുത്തിയാണ് ഭക്ഷണവിതരണം നടത്തിയത്. ആരതി അതുൽ, നിതിൻ ചെറിയാൻ, റെജി രാഘവൻ, ഹരിദാസ് മാവേലിക്കര, സോജി ചാക്കോ, രെജീഷ് എന്നിവർ സന്നിഹിതരായിരുന്നു.