മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സി.പി.ആർ (കാർഡിയോ പൾമോണറി റെസസിറ്റേഷൻ) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.രാത്രി 8.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ക്ലാസ്സ്.അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ വിദഗ്ദർ പങ്കെടുക്കും.ഹൃദയാഘാതം, പെട്ടെന്നുള്ള ഹൃദയസ്തംഭനം തുടങ്ങിയവ കാരണമായി പ്രതിവർഷം 1.86 കോടി ആളുകളാണ് ലോകത്താകമാനം മരണപ്പെടുന്നതെന്നാണ് വേൾഡ് ഹാർട്ട് ഫെഡറേഷന്‍റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
ബഹ്റൈനിലെ പ്രവാസികൾക്കിടയിൽത്തന്നെ ദിനംപ്രതി ഹൃദയ രോഗങ്ങളും ഹൃദ്യയാഘാത മരണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്
ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൻ്റെയും ഭാഗമായി ക്ലാസ്സ് സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.വിശദവിവരങ്ങൾക്ക് വിനയചന്ദ്രൻ.ആർ.നായർ 39215128, രജിത അനി 38044694
ബഹ്റൈനിലെ പ്രവാസികൾക്കിടയിൽത്തന്നെ ദിനംപ്രതി ഹൃദയ രോഗങ്ങളും ഹൃദ്യയാഘാത മരണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൻ്റെയും ഭാഗമായി ക്ലാസ്സ് സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.വിശദവിവരങ്ങൾക്ക് വിനയചന്ദ്രൻ.ആർ.നായർ 39215128, രജിത അനി 38044694









