മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) പുതിയ വൈസ് പ്രസിഡണ്ടുമാരായി സ്ഥാനമേറ്റ റവ. അനീഷ് സാമൂവേൽ ജോണ്‍ (വികാരി- ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവക) റവ. സാമുവേൽ വർഗ്ഗീസ് (സഹ വികാരി- ബഹ്‌റൈൻ മാർത്തോമ്മാ ഇടവക) എന്നിവര്‍ക്ക് സ്വീകരണം നല്‍കി. കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് സ്റ്റീഫന്‍ ജേക്കബ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി പുതിയ വൈസ് പ്രസിഡണ്ടുമാരെ പരിചയപ്പെടുത്തി. ഷോണ മാത്യൂ നന്ദിയും അറിയിച്ചു.
കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ പുതിയ വൈസ് പ്രസിഡണ്ടുമാരായി സ്ഥാനമേറ്റ റവ. അനീഷ് സാമൂവേൽ ജോണ്‍, റവ. സാമുവേൽ വർഗ്ഗീസ് എന്നിവര്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ നിന്ന്