Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്‌കൂൾ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു

by News Desk
May 28, 2025
in BAHRAIN
ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്‌കൂൾ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ വിവിധ പരിപാടികളോടെ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു. ഇസാ ടൗൺ കാമ്പസിൽ നടന്ന വാർഷിക ടെക്‌നോഫെസ്റ്റിൽ 4 മുതൽ 12 വരെ  ക്ലാസുകളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു.  ഇന്ത്യൻ ദേശീയ ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്  സയൻസ് വിഭാഗമാണ് വിദ്യാർത്ഥികളെ ശാസ്ത്ര പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വിപുലമായ മത്സരങ്ങൾ സംഘടിപ്പിച്ചത്.   ശാസ്ത്ര  വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മോഡൽ നിർമ്മാണം, പോസ്റ്റർ രൂപകൽപ്പന, ഡിസ്പ്ലേ ബോർഡ് അവതരണങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. നാലാം ക്ലാസിനായി  പാഴ് വസ്തുക്കളിൽ  നിന്നുള്ള മോഡൽ നിർമ്മാണ മത്സരമാണ് സംഘടിപ്പിച്ചത്.  മത്സരത്തിൽ  അബിഗെയ്ൽ അരുൺ (4-Z), ഡെബോറ സാഷ എഡ്വിൻ (4-T), യൂസിഫ് ഖമിസ് സാദ് (4-M) എന്നിവർ ജേതാക്കളായി.  നല്ല നാളേക്കുവേണ്ടി മണ്ണ് സംരക്ഷണം  എന്ന വിഷയത്തിൽ  പോസ്റ്റർ നിർമ്മാണ മത്സരത്തിൽ അഞ്ചാം ക്ലാസ്  വിദ്യാർത്ഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിച്ചു. ഹീർ ദീപക് ഭായ് കകാദിയ (5-H), സെറ കിഷോർ (5-J), പ്രത്യുഷ ഡേ (5-R) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഉയർന്ന ക്ളാസുകൾക്കായി ഡിസ്പ്ലേ ബോർഡ് മത്സരങ്ങൾ നടത്തി. ആറാം ക്ലാസിനായി  ശുദ്ധജലവും ശുചിത്വവും കേന്ദ്രീകരിച്ചുള്ള ഡിസ്പ്ലേ ബോർഡ്  മത്സരത്തിൽ  6-K, 6-P, 6-F എന്നീ ക്ലാസ്സുകൾ  ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ഏഴാം ക്ലാസിനായി  ആൾട്ടർനേറ്റ് എനർജി അടിസ്ഥാനമായ മത്സരത്തിൽ  7-C, 7-Q, 7-H എന്നിവ ജേതാക്കളായി. എട്ടാം ക്ലാസിന്  ബഹിരാകാശ പര്യവേഷണങ്ങൾ ആയിരുന്നു ഡിസ്പ്ലേ ബോർഡ് മത്സര വിഷയം. അതിൽ 8-D, 8-K, 8-P എന്നീ ക്ലാസുകൾ  ജേതാക്കളായി.  ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ ശാസ്ത്രീയ അറിവും കലാമികവും  ഉയർത്തിക്കാട്ടിയിരുന്നു. ഒമ്പതാം ക്ലാസ്  വിദ്യാർത്ഥികൾ വാക്സിനുകളുടെ ശാസ്ത്രത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ചു.  9-Q, 9-I, 9-P എന്നീ ക്ളാസുകൾ  വിജയിച്ചു. പത്താം ക്ലാസ് ശാസ്ത്രത്തിലെ വനിതകൾ: ഭൂതകാലവും വർത്തമാനവും എന്ന വിഷയത്തെക്കുറിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ചു.  10-H, 10-W, 10-U എന്നീ ക്ലാസുകൾ  ജേതാക്കളായി. പതിനൊന്നാം ക്ലാസിനായി ഇന്റർനെറ്റ് ഓഫ് തിംഗ്‌സിൽ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ   11-H, 11-N, 11-Q എന്നീ ക്ലാസുകൾ  ജേതാക്കളായി. പന്ത്രണ്ടാം ക്ലാസിനുള്ള   ആണവോർജ്ജ  ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 12-H ഒന്നാം സ്ഥാനം നേടിയപ്പോൾ  12-N, 12-Q എന്നീ ഡിവിഷനുകൾ  രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.   സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ്  അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, വകുപ്പ് മേധാവികൾ, പ്രധാന അധ്യാപകർ എന്നിവർ തസവസരത്തിൽ സന്നിഹിതരായിരുന്നു.  സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ജേതാക്കളെയും  അധ്യാപകരെയും അഭിനന്ദിച്ചു.
ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
യുഎഇയില്‍-നിന്നും-ചെസിലെ-അത്ഭുതപ്രതിഭയായ-റൗദ-അല്‍സെര്‍കാല്‍;-15-വയസ്സുള്ള-ഗ്രാന്‍റ്-മാസ്റ്റര്‍-നോര്‍വ്വെ-ചെസ്സില്‍-കളിക്കുമ്പോള്‍

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈ വർഷത്തെ 10-12 ക്ലാസ്സുകളിലെ പരീക്ഷാ വിജയികളെ കണ്ണൂരിൽ വെച്ച് അനുമോദിക്കുന്നു.

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈ വർഷത്തെ 10-12 ക്ലാസ്സുകളിലെ പരീക്ഷാ വിജയികളെ കണ്ണൂരിൽ വെച്ച് അനുമോദിക്കുന്നു.

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം സംഘടിപ്പിക്കുന്ന “വിദ്യാജോതി-2025” അവാർഡ് ദാന ചടങ്ങ് മെയ് 30 ന്

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം സംഘടിപ്പിക്കുന്ന "വിദ്യാജോതി-2025" അവാർഡ് ദാന ചടങ്ങ് മെയ് 30 ന്

Recent Posts

  • ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം
  • ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്
  • Horoscope April 29: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു
  • ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.